Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷയില്‍ തോറ്റതിന്‌ അമ്മ വഴക്കു പറഞ്ഞു ; പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

പരീക്ഷയില്‍ തോറ്റതിന്‌ അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത്‌ പതിനാറുകാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്‌ സംഭവം. ത്രിവേദി നഗറില്‍ തിങ്കളാഴ്ചയാണ് പ്ലസ്‌ ടു വിദ്യാര്‍ത്ഥിയായ അമിത് ഫാനില്‍ ത

കാണ്‍പൂര്‍
കാണ്‍പൂര്‍ , ചൊവ്വ, 26 ഏപ്രില്‍ 2016 (19:17 IST)
പരീക്ഷയില്‍ തോറ്റതിന്‌ അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത്‌ പതിനാറുകാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്‌ സംഭവം. ത്രിവേദി നഗറില്‍ തിങ്കളാഴ്ചയാണ് പ്ലസ്‌ ടു വിദ്യാര്‍ത്ഥിയായ അമിത് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്‌തത്‌.
 
വൈകുന്നേരം പതിവുപോലെ കളിക്കാന്‍ പോകുന്നതിന്‌ അമ്മയോട്‌ അനുവാദം ചോദിച്ചപ്പോള്‍ പരീക്ഷയിലെ തോല്‍വി ചൂണ്ടിക്കാട്ടി അമിതിനെ അമ്മ വഴക്കു പറഞ്ഞു. ഇതേത്തുടര്‍ന്ന് കളിക്കാന്‍ പോകാതെ അമിത്‌ മുറിയില്‍ കയറി വാതിലടയ്‌ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനേ തുടര്‍ന്ന് അമ്മ സമീപവാസികളെ വിവരം അറിയിച്ചു. അയല്‍വാസികളെത്തി വാതില്‍ തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അമിതിനെയാണ്‌ കണ്ടത്‌. ഉടന്‍ തന്നെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തെരഞ്ഞെടുപ്പ്: യുവാക്കളുടെ കയ്യിൽ അഞ്ചിന്റെ പൈസയില്ല, തല മുതിർന്നവർക്കോ കാശിനൊരു പഞ്ഞവുമില്ല