പൊലീസിന് രഹസ്യ വിവരം നല്‍കിയെന്നാരോപണം; യുവതിയുടെ തല മാവോയിസ്റ്റുകാർ വെട്ടിയെടുത്തു !
യുവതിയുടെ തല മാവോയിസ്റ്റുകാർ വെട്ടിയെടുത്തു !
പൊലീസിന് രഹസ്യ വിവരം നല്‍കിയെന്നാരോപിച്ച് ബീഹാറിൽ യുവതിയുടെ തല മാവോയിസ്റ്റുകാർ വെട്ടിയെടുത്തു. ബീഹാറിലെ നവാദ ജില്ലയിലാണ് സംഭവം നടന്നത്. ജയാദേവി എന്ന ഇരുപത്താറുകാരിയാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
യുവതി പൊലീസിന് രഹസ്യ വിവരം ചേർത്തി കൊടുത്തുവെന്നു ആരോപിച്ചാണ് യുവതിയുടെ തലവെട്ടിയെടുത്തത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച കുറിപ്പിൽ വിപ്ലവത്തിനെതിരെ നിന്നതിനാലാണ് കൊല്ലുന്നതെന്ന് പറയുന്നുണ്ട്.
സംഭവം നടക്കുമ്പോള്‍ അമ്മയും മകനു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജയദേവിയുടെ ഭർത്താവ് ജോലിക്കായി പുറത്താണ് താമസിക്കുന്നത്. അമ്മയെ കാണാഞ്ഞ് കുഞ്ഞ് ബഹളം വെച്ചപ്പോഴാണ് ഗ്രാമീണർ വിവരമറിയുന്നത്. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇവർ ഇന്നേവരെ പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ലെന്നാണ് എസ്ഐ മനോജ് കുമാർ പറയുന്നത്.