Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയസ് ഗാര്‍ഡനിലെ വസതി സഹോദരഭാര്യയുടെ പേരിലെന്ന് ശശികല; ശശികല വൃത്തികെട്ട രാഷ്‌ട്രീയ കളിക്കുന്നെന്ന് ഒ പി എസ്

പോയസ് ഗാര്‍ഡനിലെ വസതി സഹോദരഭാര്യയുടെ പേരിലെന്ന് ശശികല

പോയസ് ഗാര്‍ഡനിലെ വസതി സഹോദരഭാര്യയുടെ പേരിലെന്ന് ശശികല; ശശികല വൃത്തികെട്ട രാഷ്‌ട്രീയ കളിക്കുന്നെന്ന് ഒ പി എസ്
ചെന്നൈ , വ്യാഴം, 9 ഫെബ്രുവരി 2017 (15:03 IST)
പോയസ് ഗാര്‍ഡനിലെ‍, ജയലളിതയുടെ വസതിയായ ‘വേദനിലയം’ തന്റെ സഹോദരഭാര്യയുടെ പേരിലാണെന്ന് ശശികല. ജയലളിതയുടെ വസതിയായ വേദനിലയം അമ്മ സ്മാരകമാക്കണമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് ‘വേദനിലയം’ സഹോദരഭാര്യയുടെ പേരിലാണെന്ന പ്രസ്താവനയുമായി ശശികല രംഗത്ത് എത്തിയിരിക്കുന്നത്.
 
അതേസമയം, അമ്മയുടെ പാരമ്പര്യം പനീര്‍സെല്‍വത്തിന് കൈമാറരുതെന്ന് എ ഐ എ ഡി എം കെ വക്താവ് അപ്സര റെഡ്ഢി പറഞ്ഞു. 32 വര്‍ഷമായി ശശികല അമ്മയോടൊപ്പം ഉണ്ട്. ജനങ്ങളുടെ ശബ്‌ദം ഗവര്‍ണര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
 
എന്നാല്‍, പനീര്‍സെല്‍വമാണ് ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് എ ഐ എ ഡി എം കെ രാജ്യസഭ എം പി വി മൈത്രേയന്‍ പറഞ്ഞു. ഇതിനിടെ, മധുസൂദനന് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നും 
ജയലളിതയെ ചതിച്ചിട്ടില്ലെന്ന് ശശികല പറയുന്നത് നുണയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു.
 
ജയലളിത ആശുപത്രിയിലായതിന് ശേഷം 24ആം ദിവസം അമ്മ സുഖമായിരിക്കുന്നുവെന്ന് ശശികല പറഞ്ഞു. അന്നാണ് അവര്‍ തന്നോട് സംസാരിച്ചതെന്നും പനീര്‍സെൽവം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ ഫോണ്‍ സ്വന്തമാക്കിയവര്‍ ഇതറിയുന്നുണ്ടോ ?; നിങ്ങളുടെ ഫോണ്‍ ഏറ്റവും പിന്നിലാണ്!