ബിജെപിക്ക് തലവേദനയായി ശിവസേന; മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ
						
		
						
				
മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ
			
		          
	  
	
		
										
								
																	മഹാരാഷ്ട്രയില്‍ ഇനി വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് പാര്‍ട്ടി സര്‍വേ ഫലം. നിലവിലെ പല ജനപ്രതിനിധികളും തോല്‍ക്കാനിടയുണ്ടന്നാണ് സര്‍വേ പറയുന്നത്. പാര്‍ട്ടി സര്‍വേ ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	ശിവസേനയുമായി നല്ല ബന്ധത്തിലല്ലാത്ത പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് തലവേദനയാകുമെന്നാണ് ബിജെപി നടത്തിയ പഠനങ്ങളിലൂടെ വ്യക്തമാകുന്നത്. റിപ്പോര്‍ട്ടിന്റെ ഭാഗമായി ബിജെപിയെ മുന്നോട്ട് കൊണ്ടുവരാന്‍ പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന നേതാക്കളെയും സഖ്യകക്ഷികളെയും ചേര്‍ത്തു നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം.
	 
	അതേസമയം ജനപ്രതിനിധികളുടെ പ്രവര്‍ത്തന രീതി ഇവരെ ജനങ്ങളില്‍ നിന്ന് അകറ്റിയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തില്‍ സഖ്യത്തിലാണെങ്കിലും സംസ്ഥാനത്ത് ശിവസേന ഉയര്‍ത്തുന്ന ഭീഷണിയാണ് ബിജെപിക്ക് നല്‍കുന്നത്.