Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അഭിമാനം; ഹരിയാന സര്‍ക്കാറിന്റെ കാര്‍ഷിക മാസിക വിവാദത്തില്‍

മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അഭിനമോ?

മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അഭിമാനം; ഹരിയാന സര്‍ക്കാറിന്റെ കാര്‍ഷിക മാസിക വിവാദത്തില്‍
, ബുധന്‍, 28 ജൂണ്‍ 2017 (15:47 IST)
ഹരിയാന സര്‍ക്കാറിന്റെ കാര്‍ഷിക മാസിക വിവാദത്തില്‍. മുഖംമറിച്ച് നടക്കുന്ന സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന രീതിയില്‍ നല്‍കിയ പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സര്‍ക്കാര്‍ ഇറക്കിയ ഈ കാര്‍ഷിക മാസികയില്‍ മുഖം മറിച്ച് നടക്കുന്ന സ്ത്രീകള്‍ സംസ്ഥാനത്തിന്റെ ഐശ്വര്യം എന്ന രീതിയിലുള്ള തലക്കെട്ടും നല്‍കിയിട്ടുണ്ട്.
 
എന്നാല്‍ ഈ മാസികയുടെ ചിത്രവും തലക്കെട്ടും സ്ത്രീകളോടുള്ള ബിജെപി സർക്കാരിന്റെ വിവേചനമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് റൺദ്വീപ് സുർജാവാല പറഞ്ഞു.  ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രവാക്യം എഴുതിയ പദ്ധതികൾ സർക്കാർ പുറത്തെടുക്കും എന്നാല്‍ മറുവശത്ത് ഇതുപോലുള്ള ലഘു രേഖകളിലൂടെ സ്ത്രീകൾക്കെതിരെയുള്ള നിലപാടുകള്‍  സര്‍ക്കാര്‍ പുറത്തെടുക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന സംശയം; ഭര്‍ത്താവ് ഭാര്യയെ കൊന്നു