Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗി ആദിത്യനാഥിന് 45 തികഞ്ഞു, ആഘോഷമില്ല; പത്രങ്ങളില്‍ ഫുള്‍‌പേജ് പരസ്യങ്ങള്‍ !

യോഗി ആദിത്യനാഥിന് 45 തികഞ്ഞു, ആഘോഷമില്ല; പത്രങ്ങളില്‍ ഫുള്‍‌പേജ് പരസ്യങ്ങള്‍ !
ലഖ്‌നൌ , തിങ്കള്‍, 5 ജൂണ്‍ 2017 (17:14 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിങ്കളാഴ്ച 45 വയസ് തികഞ്ഞു. എന്നാല്‍ ജന്‍‌മദിനാഘോഷങ്ങളൊന്നും മുഖ്യമന്ത്രിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഗവര്‍ണര്‍ രാംനായിക്കും നിയമസഭാ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിതും ഉള്‍പ്പടെയുള്ള പ്രമുഖര്‍ യോഗിക്ക് ആശംസകള്‍ നേര്‍ന്നു.
 
യോഗി ആദിത്യനാഥ് ജന്‍‌മദിനം ആഘോഷിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കിയത്. സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവര്‍ ആശംസകള്‍ നേര്‍ന്നെങ്കിലും ഏതെങ്കിലും രീതിയിലുള്ള ആഘോഷ ചടങ്ങുകള്‍ ഉണ്ടായില്ല.
 
എന്നാല്‍ ഉത്തര്‍പ്രദേശിലെ പല പത്രങ്ങളിലും യോഗി ആദിത്യനാഥിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫുള്‍ പേജ് പരസ്യങ്ങള്‍ അനുയായികള്‍ നല്‍കിയിരുന്നു. ജന്‍‌മദിനം പരിസ്ഥിതിദിനം കൂടിയായതിനാല്‍ അത്തരം ചടങ്ങുകളിലാണ് അദ്ദേഹം സമയം ചെലവഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മുമ്പും യോഗി ആദിത്യനാഥ് ജന്‍‌മദിനങ്ങള്‍ ആഘോഷിച്ചിരുന്നില്ലെന്നാണ് അനുയായികള്‍ പറയുന്നത്. 1972 ജൂണ്‍ അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തില്‍ അജയ് സിംഗ് ബിഷ്ത് എന്ന ആദിത്യനാഥ് ജനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; ശശികലയ്ക്ക് മുപ്പത് ദിവസത്തെ പരോള്‍