Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോബർട്ട് വാദ്ര രാഷ്ട്രീയത്തിലേക്കോ? സൂചനകൾ നൽകി ഫേസ്ബുക്ക് പോസ്റ്റ്

robert vadra
ന്യൂഡല്‍ഹി , ഞായര്‍, 24 ഫെബ്രുവരി 2019 (17:57 IST)
സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കാ ഗാന്ധി ചുവടുവച്ചതിനു പിന്നാലെ ഇതേ തട്ടകത്തിലേക്കെന്ന സൂചന നൽകി ബിസിനസ്സുകാരനും, എഐസിസി ജനറൽ സെക്രട്ടറിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര.

ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് റോബർട്ട് വാദ്ര ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ജനങ്ങളെ സേവിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.

രാജ്യത്തിനും, പ്രത്യേകിച്ച് ഉത്തർപ്രദേശിനും വേണ്ടി ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ കളളക്കേസുകൾ തീർത്ത ശേഷം പൊതുപ്രവർത്തനത്തിനിറങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.

കിഴക്കൻ ഉത്തർ പ്രദേശിന്റെ തെരെഞ്ഞെടുപ്പ് ചുമതല പ്രിയങ്കാ ഗാന്ധി ഏറ്റെടുത്തതിനു പിന്നാലെയാണ് വാദ്രയുടെ പോസ്റ്റ്.

ബിക്കാനിർ ഭൂമിയിടപാട് കേസിലും, കളളപ്പണം വെളുപ്പിച്ചെന്ന കേസിലും, വാദ്രയ്ക്കെതിരെ നടപടികൾ പുരോഗമിക്കവേയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു ദിവസം കൊച്ചിയെ പുകച്ച തീയണച്ചു; അട്ടിമറിയെന്ന പരാതി അന്വേഷിക്കും