ലക്കുകെട്ട് മകളെ തോളിലിരുത്തി പാട്ടുപാടി ; പിന്നെ സംഭവിച്ചത് ഇങ്ങനെ !
ലക്കുകെട്ട യുവാവിന്റെ തോളില്‍ നിന്നു വീണ് നാലുവയസുകാരി മരിച്ചു
മദ്യപിച്ചു ലക്കുകെട്ട യുവാവിന്റെ കൈയില്‍ നിന്ന് വഴുതിവീണ് നാലുവയസുകാരി മകള്‍ മരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. വിരാറില്‍ താമസക്കാരായ നിലേഷ് സത്‌വി എന്ന യുവാവും ഭാര്യയും കുഞ്ഞും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു കാല്‍നടയായി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്.
മകളെ തോളിലിരുത്തി പാട്ടുപാടി നീങ്ങിയ നിലേഷ് റോഡിലെ ചെറുപാലത്തില്‍നിന്ന് നിലതെറ്റി 20 അടി താഴേക്കു പതിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞ തെറിച്ച് പാറക്കല്ലിലേക്ക് വീഴുകയായിരുന്നു. പിന്നാലെ നിലേഷ് മുകളിലേക്ക് വീഴുകകൂടി ചെയ്തതോടെ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ഭ്യര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ രണ്ടുപേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.