Webdunia - Bharat's app for daily news and videos

Install App

വടിവാളുമായെത്തിയ കള്ളന്മാരെ കസേരകൊണ്ട് നേരിട്ട് വൃദ്ധദമ്പതികൾ; വീഡിയോ

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (13:22 IST)
മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചെത്തിയ കള്ളന്മാരെ കസേര കൊണ്ട് നേരിട്ട് വൃദ്ധദമ്പതികൾ. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്‍മുഖവേല്‍, സെന്താമര എന്നിവരാണ് മോഷ്ടാക്കള്‍ക്ക് ഉഗ്രന്‍ പണികൊടുത്തത്.
 
വീടിന്റെ പോര്‍ച്ചില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലിനെ മുഖംമറച്ച് പുറകിലൂടെ എത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ തുണി കഴുത്തില്‍ക്കെട്ടി പുറകിലേക്ക് വലിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭാര്യ ചെരുപ്പുകൾ കൊണ്ടും സ്റ്റൂളുകൾ കൊണ്ടും അക്രമികളെ പ്രതിരോധിക്കാനും നേരിടാനും തുടങ്ങി. 
 
പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ആക്രമികള്‍ ഷണ്‍മുഖവേലിനെ വിട്ട് സെന്താമരയ്ക്ക് നേരെ തിരിഞ്ഞു. എന്നാല്‍ ദമ്പതികള്‍ ചേര്‍ന്ന് കസേരകള്‍ ഉപയോഗിച്ച് മോഷ്ടാക്കളെ തുരത്തുകയായിരുന്നു. സെന്താമരയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments