സിനിമയെ വെല്ലുന്ന സംഭവം; മലയാളി എന്‍ജിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചുകൊന്നു
മലയാളി എന്‍ജിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവച്ചുകൊന്നു
രാജസ്ഥാനിലെ ജയ്‌പുരില്‍ പത്തനംതിട്ട സ്വദേശിയായ എന്‍ജിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു. പുത്തന്‍വീട്ടില്‍ പരേതനായ സോമന്‍പിള്ളയുടെയും ശ്രീദേവിയുടെയും മകന്‍ അമിത് നായരാണു (31) കൊല്ലപ്പെട്ടത്. സിനിമയില്‍ മാത്രം കണ്ട് വരുന്ന സംഭവമായിരുന്നു ഇന്നലെ നടന്നത്.
ഭാര്യ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു മമത ചൗധരിയെ അമിത് വിവാഹം ചെയ്‌തത്. കഴിഞ്ഞ ദിവസം മമതയെ ബലമായി കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സമീപവാസികള്‍ ചേര്‍ന്ന് തടയുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെയെത്തിയ ബന്ധുക്കള്‍ വീട്ടില്‍കയറി അമിതിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.