Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഡ്വഞ്ചറിന് തയ്യാറായിക്കോളൂ... ഹോണ്ട ‘ആഫ്രിക്ക ട്വിൻ’ ഇന്ത്യന്‍ വിപണിയില്‍ !

ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

അഡ്വഞ്ചറിന് തയ്യാറായിക്കോളൂ... ഹോണ്ട ‘ആഫ്രിക്ക ട്വിൻ’ ഇന്ത്യന്‍ വിപണിയില്‍ !
, വ്യാഴം, 18 മെയ് 2017 (09:08 IST)
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രീമിയം മോട്ടോർ സൈക്കിള്‍ ‘ഹോണ്ട ആഫ്രിക്ക ട്വിൻ’ ഇന്ത്യൻ വിപണിയിലെത്തി. 12.90 ലക്ഷം രൂപ വിലയിലാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത്. വിക്ടറി റെഡ് നിറത്തിൽ മാത്രമായി ലഭ്യമാകുന്ന ഈ ബൈക്ക്, ആദ്യഘട്ടത്തിൽ 50 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ടാവുകയെന്നു ഹോണ്ട വ്യക്തമാക്കി.
 
998 സി സി, പാരലൽ ട്വിൻ എൻജിനാണ് ‘ആഫ്രിക്ക ട്വിന്നി’നു കരുത്തേകുക. പരമാവധി 95.3 പി എസ് കരുത്തും 98 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും. ആറ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഉയരം ക്രമീകരിക്കാവുന്ന സീറ്റും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റും ആന്റി ലോക്ക് ബ്രേക്കും ട്രാക്ഷൻ കൺട്രോളുമെല്ലാം ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
 
ട്രയംഫ് ടൈഗര്‍ 800, സുസുക്കി ‘വി ക്രോസ്’, ഡ്യുകാറ്റി ‘മൾട്ടിസ്ട്രാഡ 950’ എന്നീ കരുത്തന്മാരുമായായിരിക്കും ഹോണ്ട ആഫ്രിക്ക ട്വിന്‍ മത്സരിക്കുന്നത്. 1980 കളില്‍ നാല് തവണ പാരിസ് ദാക്കാര്‍ റാലിയില്‍ കിരീടം ഉയര്‍ത്തിയ NXR750 റാലി ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ആഫ്രിക്ക ട്വിനിനെ (XR750) ഹോണ്ട നിര്‍മ്മിച്ചിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലിക്ക് 15ല​ക്ഷമോ ?; തിയേറ്റര്‍ ഉടമയടക്കം ആ​റം​ഗ​സം​ഘം പിടിയില്‍