സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്

സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (14:45 IST)
സൌന്ദര്യം കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അർഷാദ് എന്ന യുവാവാണ് ഭാര്യയ്ക്കു സ്പീഡ് പോസ്റ്റിലൂടെ മുത്തലാഖ് കുറിപ്പ് അയച്ചു കൊടുത്തത്.

രാജസ്ഥാനിലെ ജയ്സാൽമെറിലെ പൊഖ്രാനിൽ മംഗോലയ് ഗ്രാമത്തിലെ യുവതിക്കാണ് ഭര്‍ത്താവ് മുത്തലാഖ് നല്‍കിയത്.

സെപ്റ്റംബർ ഒന്നിനാണ് മുഹമ്മദ് അർഷാദ് ഭാര്യയ്‌ക്ക് ഉർദുവില്‍ മുത്തലാഖ് കുറിപ്പ് അയച്ചു കൊടുത്തത്. ഭാര്യയും മാതാപിതാക്കളും നിരക്ഷരരായതിനാൽ സമീപവാസിയായ ഒരാളാണ് കത്ത് വായിച്ച് വിവരങ്ങള്‍ വ്യക്തമാക്കിയത്. ഭാര്യ സുന്ദരിയല്ലെന്നും അതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുത്തലാഖ് ചൊല്ലുന്നുവെന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.

നേരത്തെയും മുഹമ്മദ് അർഷാദ്  തപാലിലൂടെ മുത്തലാഖ് അയച്ചു നല്‍കിയിരുന്നതായി യുവതിയുടെ പിതാവ് ചോട്ടു ഖാൻ പറഞ്ഞു. ഓഗസ്റ്റ് പതിനാലിനാണ് അവസാനമായി കത്ത് ലഭിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കല്യാണത്തിനു ശേഷമുള്ള രണ്ടര വര്‍ഷക്കാലം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. പിന്നീട് മകള്‍ക്ക് സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മര്‍ദ്ദനം പതിവാകുകയായിരുന്നു എന്നും ചോട്ടു ഖാൻ പറഞ്ഞു.

ചോട്ടു ഖാൻ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്നും നടപടിയുണ്ടാകുമെന്നും എസ്പി ഗൗരവ് യാദവ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments