ഹണിപ്രീത് ഗുർമീതിന്റെ ദത്തുപുത്രിയല്ല: വെളിപ്പെടുത്തലുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

ഗുർമീതും വളര്‍ത്തുപുത്രിയും തമ്മില്‍ ഒരു അച്ഛന്‍ മകള്‍ ബന്ധമായിരുന്നില്ല; തന്നെ വധിക്കാന്‍ പദ്ധതിയിട്ടെന്നും ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (08:08 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുർമീനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. ഇരുവരും തമ്മിൽ ഒരു അച്ഛൻ മകൾ ബന്ധമായിരുന്നില്ലെന്നും ഹണിപ്രീതിനെ ഗുർമീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഗുര്‍മീത് യാത്രയ്ക്കിടെ ആയുധങ്ങളടങ്ങിയ ഒരു പെട്ടി എപ്പോഴും ഗുർമീതിന്റെ കാറിലുണ്ടാകും. ഹണിപ്രീതും ഗുർമീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്നു തന്നെ കൊലപ്പെടുത്താൻ ഗുർമീത് പദ്ധതിയിട്ടിരുന്നതായിയും അദ്ദേഹം വെളിപ്പെടുത്തി. 
 
പീഡനക്കേസില്‍ അറസ്റ്റിലായ ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
 
രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  ആ പ്രദേശങ്ങളില്‍  പൊലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments