‘ബിജെപി സ്ഥാനാര്‍ത്ഥിയായി സ്വന്തം അച്ഛന്‍ മത്സരിച്ചാല്‍ പോലും ആരും വോട്ട് ചെയ്യില്ല’: ഹാര്‍ദിക് പട്ടേല്‍

അനുയായികള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാം: ഹാര്‍ദിക് പട്ടേല്‍

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:02 IST)
തന്നെ പിന്തുണയ്ക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനെ താന്‍ പിന്തുണയ്ക്കുമെന്ന് പട്യാദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. സ്വന്തം അച്ഛനാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നതെങ്കില്‍ പോലും ഒരാളും വോട്ട് ചെയ്യില്ല. കോണ്‍ഗ്രസ് മാത്രമാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ ബദലെന്നും ഹാര്‍ദിക് പട്ടേല്‍ പറയുന്നു.
 
എബിപി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം‍. അതേസമയം കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ടുമായി കൂടിക്കാഴ്ച നടത്താനെത്തിയ തന്റെ സിസി ടിവി രംഗങ്ങള്‍ ചോര്‍ത്തിയ താജ് ഹോട്ടലിനെതിരെ കേസ് നല്‍കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
 
സിസി ടിവി ദൃശ്യങ്ങള്‍ ചോര്‍ത്താനുള്ള ബിജെപിയുടെ തീരുമാനം ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടോയെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ദൃശ്യങ്ങള്‍ ബിജെപി ചോര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെ താന്‍ കാണാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് ലോകത്തോട് പറയുമെന്നും ഹാര്‍ദിക്ക് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments