ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം: പിച്ചില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്; മത്സരം മാറ്റിവെയ്ക്കാന്‍ സാധ്യത !
ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടക്കാനിരിക്കുന്ന പിച്ചിന്റെ വിവരങ്ങള്‍ ചോര്‍ത്തി
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പിച്ചിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ആവശ്യത്തിനനുസരിച്ച് പിച്ചിന്റെ സ്വഭാവം മാറ്റാന്‍ കഴിയുമെന്ന് ക്യൂറേറ്റര്‍ ഉറപ്പ് നല്‍കുന്നതുമായുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതേതുടര്‍ന്ന് മത്സരം മാറ്റി വെച്ചേക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ – ന്യൂസീലന്‍ഡ് പോര് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യമല്‍സരം തോറ്റതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം കോഹ്‌ലിയും കൂട്ടരും അല്‍പം സമ്മര്‍ദ്ദത്തോടെയായിരിക്കും ഇന്ന് കളത്തിലിറങ്ങുക.