Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സിനിമയിലെത്താന്‍ ആ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു’; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

"സിനിമയിലെത്താന്‍ സണ്ണി ലിയോണ്‍ ആ വിട്ടുവീഴ്ച ചെയ്തു!...

‘സിനിമയിലെത്താന്‍ ആ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു’; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (17:25 IST)
തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സണ്ണിലിയോണ്‍. ഒരു പടത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണമെന്നാണ് തന്റെ പരിചയക്കാരന്‍ പറഞ്ഞതെന്ന് സണ്ണി പറയുന്നു. ആ സമയത്ത് തന്റെ മുന്നില്‍ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. ഈ അന്ധകാരത്തിലൂടെ കടന്ന് പോയാല്‍ മാത്രമേ വെളിച്ചം കാണാന്‍ കഴിയൂവെന്ന് തനിക്ക് മനസിലായെന്നും താരം പറയുന്നു.   
 
താന്‍ നോ പറഞ്ഞാല്‍ ആ ചാന്‍സ് മറ്റാര്‍ക്കെങ്കിലും ലഭിക്കും. അങ്ങനെ തന്റെ മറുപടിക്കായി കാത്ത് നിന്നവരോട് താന്‍ തയ്യാറാണെന്നുതന്നെ പറഞ്ഞു. പോണ്‍ സ്റ്റാറായ സണ്ണിയെ പ്രാപിച്ചേ അടങ്ങൂ എന്ന വാശിയില്‍ ധാരാളമാളുകള്‍ നടക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാളായി മാത്രമേ താന്‍ ആ നിര്‍മാതാവിനെ കണ്ടുള്ളൂവെന്നും തുടര്‍ന്നാണ് തന്റെ സിനിമാപ്രവേശനം നടന്നതെന്നും സണ്ണി പറയുന്നു.
 
പഞ്ചനക്ഷത്ര ഹോട്ടലിലെ പള്ളിയറയുടേതുപോലുള്ള മുറിയില്‍ പ്രവേശിച്ചപ്പോള്‍ ഒരു വൃദ്ധനെയാണ് താന്‍ കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശാരീരികമായ എല്ലാ പ്രവര്‍ത്തനങ്ങളും നശിച്ചുപോയ ഒരാളായിരുന്നു അത്‍. പിറ്റേന്ന് രാവിലെ കരഞ്ഞ് വീര്‍ത്ത മുഖവുമായി പുറത്ത് വന്നപ്പോള്‍ അമ്മയെ കണ്ടത് തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു. 
 
സിനിമ ഒരു മായിക ലോകമാണ്. ആദ്യമായി എത്തുന്നയാള്‍ക്ക് ഭ്രമിപ്പിക്കുന്ന കാഴ്ചയാണ് ലഭിക്കുകയെന്നും സണ്ണി പറയുന്നു. സിനിമയിലെത്തിയ ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നുണ്ട്. ഇനി പെണ്‍കുട്ടിയുടെ അമ്മയും കാണാന്‍ സുന്ദരിയാണെങ്കില്‍ അവരെയും ചൂഷണത്തിന് ഇരയാക്കും. അത്തരത്തിലുള്ള ധാരാളം അനുഭവങ്ങള്‍ ഇന്നും സിനിമയിലുണ്ടെന്നും സണ്ണി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത മമ്മൂട്ടിയും മോഹന്‍ലാലും ഇവര്‍ തന്നെ - പൃഥ്വിരാജും നിവിന്‍ പോളിയും !