Webdunia - Bharat's app for daily news and videos

Install App

‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല’; ഗുര്‍മീതിനെ വാനോളം പുകഴ്ത്തി ദേര മുഖപത്രം

‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, എല്ലാം സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും ഗൂഢാലോചന: ദേര മുഖപത്രം

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:00 IST)
പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിനെ വാനോളം പുകഴ്ത്തി ദേര സച്ചാ സൗദായുടെ മുഖപത്രം സച്ച് കഹൂനിന്റെ എഡിറ്റോറിയല്‍. ഒരിക്കലും പ്രഭ മങ്ങാത്ത സത്യത്തിന്റെ സൂര്യന്‍ എന്ന് ഗുര്‍മീതിനെ വിശേഷിപ്പിച്ച് കൊണ്ടാണ് എഡിറ്ററോറിയല്‍ തുടങ്ങുന്നത്. അദ്ദേഹത്തിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും ഗൂഢാലോചന നടത്തിയെന്നും ദേര ആരോപിക്കുന്നു.
 
‘സന്യാസി ഡോ. ഗുരു റാം റഹീം സിങ് സത്യത്തിന്റെ സൂര്യനാണ്. ഇത്തരം ഗൂഢാലോചനകള്‍ കൊണ്ട് ജ്വലിക്കുന്ന അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല.’ എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്. ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അഞ്ച് എഡിഷനുകളാണ് സച്ച് കഹൂനിന് ഉള്ളത്.
 
‘ഞങ്ങളുടെ മഹാനായ സന്യാസിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ചെയ്തയാളുകളെ ഒരു ദിവസം തുറന്നുകാട്ടപ്പെടും. സത്യത്തിന് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. മാജിക് പവറുള്ള ചില മനുഷ്യന്‍ ഈ സമൂഹത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച കാലത്തെല്ലാം അവര്‍ അടിച്ചമര്‍ത്തപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments