പല നാടുകളില്‍ പോയി എന്തെല്ലാം കഴിച്ചാലും മലയാളികള്‍ക്ക് നല്ല നാടന്‍ ഭക്ഷണമെന്നത് വേറെ തന്നെ വികാരമാണ്. ചിക്കന്‍ കൊണ്ടുള്ള ഒട്ടെറെ വിഭവങ്ങള്‍ ഉണ്ടെങ്കിലും നാടന്‍ രീതിയില്‍ വെച്ച ചിക്കന്‍ കറി അതിന്റെ രുചി വേറെ തന്നെയാണ്. എങ്ങനെ നമുക്ക് കുറഞ്ഞ സമയം കൊണ്ട് സ്വാദിഷ്ടമായ നാടന്‍ കേരള സ്‌റ്റൈല്‍ ചിക്കന്‍ കറി ഉണ്ടാക്കാമെന്ന് നോക്കാം.
ഇതിനായി വേണ്ട ചേരുവകള്‍
ചിക്കന്‍ - 500 ഗ്രാം
ചിക്കന്‍ മസാല - 2 ടേബിള്‍ സ്പൂണ്‍
ഉള്ളി - 2 (നേര്‍ത്തതായി അരിഞ്ഞത്)
തൈര് - ½ കപ്പ്
മഞ്ഞള്‍പ്പൊടി - ½ ടീസ്പൂണ്‍
ഉപ്പ് - രുചിക്ക് അനുസരിച്ച്
കൊത്തമല്ലി - ഒരു പിടി
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ ചിക്കന്‍, ചിക്കന്‍മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ്, തൈര് എന്നിവ കലര്‍ത്തി 15 മിനിറ്റ് മാരിനേറ്റ് ചെയ്യാനായി വെയ്ക്കുക. അതിന് ശേഷം ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കിയതിന് ശേഷം അതില്‍ ഉള്ളി വഴറ്റുക. ഉള്ളി നേരിയ ബ്രൗണ്‍ നിറത്തിലേക്ക് മാറിയതിന് പിന്നാലെ മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് നന്നായി വഴറ്റുക. അരകപ്പ് വെള്ളം ഒഴിച്ച് മൂടി വെയ്ക്കുക. ഒരു 10 മിനിറ്റ് ഇങ്ങനെ വേവിക്കുക. 10 മിനിറ്റുകള്‍ക്ക് ശേഷം കൊത്തമല്ലി ഇട്ട് മിക്‌സ് ചെയ്ത് 5 മിനിറ്റ് കൂടി വേവിക്കാം. 5 മിനിറ്റിന് ശേഷം ചൂട് ചിക്കന്‍ കറി നമുക്ക് ചോറിനൊപ്പമോ പൊറാട്ട, ചപ്പാത്തി എന്നിവയ്‌ക്കൊപ്പമോ കഴിക്കാവുന്നതാണ്.