Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പർ ബീഫ് വറ്റിച്ചു വറുത്തത് വീട്ടിലുണ്ടാക്കിയാലോ?

ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല.

സൂപ്പർ ബീഫ് വറ്റിച്ചു വറുത്തത് വീട്ടിലുണ്ടാക്കിയാലോ?
, വെള്ളി, 19 ജൂലൈ 2019 (17:27 IST)
മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ‘ബീഫ് വറ്റിച്ചു വറുത്തത്' തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് കൊണ്ടുള്ള വിഭവങ്ങള്‍ രുചിയറിഞ്ഞ് ഭക്ഷിക്കുക മാത്രമല്ല, അതൊന്ന് ഉണ്ടാക്കിനോക്കാമെന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ? ബീഫ് വറ്റിച്ചു വറുത്തത് എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. 
 
 
01. ഇറച്ചി (ചെറിയ കഷണങ്ങളാക്കിയത്) – 1 കിലോ
02. ഉരുളക്കിഴങ്ങ് (ചെറിയ കഷണങ്ങളാക്കിയത്) – 4 എണ്ണം
03. വെളുത്തുളളിയല്ലി (നീളത്തിൽ അരിഞ്ഞത്) – ഒരു സ്പൂൺ
04. കടുക് – ഒരു ടീസ്പൂൺ
05. ഉപ്പ് – പാകത്തിന്
06. വെളിച്ചെണ്ണ – രണ്ടു  സ്പൂൺ
07. മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
08. കുരുമുളക് പൊടി – കാൽ ടീസ്പൂൺ
09. ചുവന്നുള്ളി (നീളത്തിലരിഞ്ഞത്) – രണ്ടു  സ്പൂൺ
10. ഇഞ്ചി (നീളത്തിലരിഞ്ഞത്) – ഒരു  സ്പൂൺ
11. പെരും ജീരകം – അര ടീസ്പൂൺ
12. കറുവാപ്പട്ട – 2 എണ്ണം
13. ഗ്രാമ്പു – 4 എണ്ണം
14. മുളകുപൊടി – ഒരു  സ്പൂൺ
15. മല്ലിപൊടി – ഒരു  സ്പൂൺ
16. വിന്നാഗിരി – ഒരു സ്പൂൺ
17. വെള്ളം – ആവശ്യത്തിന്
 
പാകം ചെയ്യുന്ന വിധം:
 
വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ഇറച്ചിയിലേക്ക് മസാലക്കൂട്ടും ഉപ്പും അരിഞ്ഞ ഇഞ്ചിയും വിനാഗരിയും ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി കൂട്ടിക്കലർത്തുക.മഞ്ഞൾപൊടി, കുരുമുളക് പൊടി, കറുവാപ്പട്ട, പെരും ജീരകം, മല്ലിപൊടി, മുളകപൊടി, കുരുമുളക് പൊടിയും ഒരു ടീസ്പൂൺ വെളുത്തുളളിയല്ലിയും ആവശ്യത്തിനു വെളളവും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. പാൻ അടുപ്പത്ത് വെച്ച് പരന്ന പാത്രം കൊണ്ട് മൂടുക. മൂടിയ പാത്രത്തിനു മുകളിൽ അൽപം വെള്ളമൊഴിച്ചു ഇളം തീയിൽ ഇറച്ചി വേവിക്കാൻ വെയ്ക്കുക.
 
പാത്രത്തിന്റെ മുകളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കക്ഷണങ്ങൾ ചേർത്ത് നന്നായിളക്കി ഇളം ചൂടി ഇറച്ചി വേവുന്നത് വരെ വയ്ക്കുക.ഇറച്ചി വെന്ത് കഴിയുമ്പോൾ മറ്റൊരു പാത്രത്തിൽ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവാളയും ചേർത്ത് വഴറ്റി നല്ല ചുവക്കെ മൂക്കുമ്പോൾ ഇറച്ചി കുടഞ്ഞിട്ടുമൂപ്പിക്കുക. അരപ്പു മൂത്ത് ഇറച്ചിയിൽ പൊതിഞ്ഞു കഴിയുമ്പോൾ അടുപ്പത്ത് നിന്നു വാങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിക്കന്‍ വിഭവങ്ങള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാറുണ്ടോ ?; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം