Select Your Language

Notifications

webdunia
webdunia
webdunia
webdunia

രുചിയുടെ രാജാവ്; ഈസ്‌റ്ററിന് ഒരു കുട്ടനാടൻ താറാവു കറി തയ്യാറാക്കാം

രുചിയുടെ രാജാവ്; ഈസ്‌റ്ററിന് ഒരു കുട്ടനാടൻ താറാവു കറി തയ്യാറാക്കാം
, ബുധന്‍, 17 ഏപ്രില്‍ 2019 (15:46 IST)
ഈസ്‌റ്ററിന് ഏത് വിഭവം തയ്യാറാക്കണമെന്ന ആശങ്ക പലരിലും ഉണ്ടാകും. കുടുംബത്തിലെ കുട്ടികളുടെ ഇഷ്‌ടം വരെ ഇക്കാര്യത്തില്‍ നോക്കേണ്ടതുണ്ട്. വ്യത്യസ്‌തമായ രുചികളില്‍ ആഹാരങ്ങള്‍ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വീട്ടമ്മമാരും. ഏറ്റവും എളുപ്പത്തില്‍ വായില്‍ വെള്ളമൂറുന്ന രുചിയില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് കുട്ടനാടൻ താറാവു കറി.

പേരു പോലെ കുട്ടനാട് ഭാഗങ്ങളിലാണ് ഈ വിഭവം കൂടുതലായി കാണുന്നത്. ഈസ്‌റ്ററിന് കുടുംബാഗങ്ങള്‍ എല്ലാവരും ഒത്തുകൂടുമ്പോള്‍ വിളമ്പാന്‍ കഴിയുന്ന വിഭവമാണിത്. അപ്പം, ബ്രഡ്, കപ്പ, ചോറ് എന്നിവയ്ക്കൊപ്പം വിളമ്പാവുന്ന വിഭവമാണിത്.

ആവശ്യമുള്ളത്:

താറാവ് – രണ്ട് കിലോ (മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചത്)
കശുവണ്ടി – ഒരു പിടി
സവാള – 3 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഒരു മുറി തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
ഉപ്പ് - ആവശ്യത്തിന്
പെരുംജീരകം - 2 ടേബിൾ സ്പൂൺ
കുരുമുളക് – 2 ടേബിൾ സ്പൂൺ
കറുവാപട്ട – ചെറിയ കഷണം
ഏലയ്ക്ക – 2 എണ്ണം
ഗ്രാമ്പൂ– 2 എണ്ണം


ഒരു വലിയ പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇഞ്ചിയും പിന്നാലെ വെളുത്തുള്ളിയും ഇട്ട് ഇളക്കണം. ഇവ ബ്രൌണ്‍ കളറാകുമ്പോള്‍ സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റണം. തുടര്‍ന്ന് തീ കുറച്ച് വെച്ച ശേഷം  മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ഇളക്കണം.

പേസ്‌റ്റ് രൂപത്തിലാക്കിയ പെരുംജീരകവും കുരുമുളകും കറുവപ്പട്ടയും ഗ്രാമ്പൂവും ഏലയ്ക്കയും സവോളയിലേക്ക് ഇട്ട് നന്നായി ഇളക്കിയ ശേഷം അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കാം.

തുടര്‍ന്ന് വേവിച്ചുവച്ച താറാവും ചേർത്ത് അഞ്ച് മിനിറ്റ്  വേവാൻ വയ്ക്കാം. കുറുകി വന്നാൽ തലപ്പാൽ ചേർത്ത് കറി തിളയ്‌ക്കുന്നത് വരെ ചൂടാക്കണം. ഒരു നുള്ള് ഗരം മസാല മണത്തിനു വേണ്ടി ചേർക്കാം. ഗ്രേവിക്ക് കട്ടി വേണമെങ്കില്‍ കുറച്ചു നട്സ് അരച്ച് ചേര്‍ത്താല്‍ മതിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ശീലം നിങ്ങളെ കൂടുതൽ ആരോഗ്യമുള്ളവരാക്കും !