Webdunia - Bharat's app for daily news and videos

Install App

ക്രിസ്‌മസിനു എല്ലും കപ്പയും തയ്യാറാക്കാം; രുചിയുടെ കാര്യത്തില്‍ സൂപ്പറാണ് ഈ വിഭവം

ക്രിസ്‌മസിനു എല്ലും കപ്പയും തയ്യാറാക്കാം; രുചിയുടെ കാര്യത്തില്‍ സൂപ്പറാണ് ഈ വിഭവം

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (17:02 IST)
ക്രിസ്‌ത്യന്‍ ഭവനങ്ങളിലെ പ്രിയ വിഭവമാണ് എല്ലും കപ്പയും. തെക്കന്‍ ജില്ലകളിലാണ് കൊതിയൂറുന്ന ഈ വിഭവം കൂടുതലായി കാണപ്പെടുന്നത്. കപ്പ ബിരിയാണിയുമായി സാദൃശ്യമുണ്ടെങ്കിലും രുചിയുടെ കാര്യത്തില്‍ കെങ്കേമമാണ് ഈ ഡിഷ്.

ബീഫ്, മട്ടന്‍ എന്നിവ ഉപയോഗിച്ചും എല്ലും കപ്പയും തയ്യാറാക്കാവുന്നതാണ്. മാസം മാത്രമിട്ടാണ് കപ്പ ബിരിയാണി ഉണ്ടാക്കുന്നതെങ്കില്‍ മാംസത്തോടെയുള്ള എല്ലുകള്‍ ചെറിയ കഷണങ്ങളാക്കിയാണ് ഉപയോഗിക്കുന്നത്.

എല്ലില്‍ അടങ്ങിയിരിക്കുന്ന നെയ്യും മാസംവും കപ്പയ്‌ക്കൊപ്പം വേവിക്കുമ്പോള്‍ പ്രത്യേക രുചി ലഭിക്കുന്നതാണ് എല്ലാവരെയും ഈ വിഭവത്തിന്റെ അടിമകളാക്കുന്നത്.

കൊതിയൂറും എല്ലും കപ്പയും തയാറാക്കാം:-

പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.
എല്ലോട് കൂടിയ മാസം ഒന്നരക്കിലോ
ചിരവിയ തേങ്ങ-  അര മുറി.
വെളിച്ചെണ്ണ ആവശ്യത്തിന്.
പച്ചമുളക്-  6 എണ്ണം.
ഇഞ്ചി- 1 കഷണം.

സവാള വലുത്-  4 എണ്ണം.
വെളുത്തുള്ളി-  16 അല്ലി.
ചുവന്നുള്ളി-  8 എണ്ണം.
കുരുമുളക്-  1 ടീസ്പൂണ്‍.

മല്ലിപ്പൊടി-  4 ടീസ്പൂണ്‍.
മുളകുപൊടി-  4 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി-  1 ടീസ്പൂണ്‍.
മീറ്റ് മസാലപ്പൊടി-  2 ടീസ്പൂണ്‍.

ഗരം മസാല പൊടിച്ചത്-  1 ടീസ്പൂണ്‍.
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ പാകത്തിന്.

തയാറാക്കുന്നത്:-

കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ഇറച്ചിയോടു കൂടിയ  എല്ലില്‍ ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.

സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകള്‍ ചെര്‍ത്ത് ബീഫ് കറിവച്ച ശേഷം കപ്പയില്‍ ചെര്‍ത്ത് തയാറാക്കുന്നതും കുഴപ്പമില്ല)

ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന എല്ല് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നന്നായി ഇളക്കിയാല്‍ മാത്രമെ യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാന്‍. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments