ഇറച്ചി പെട്ടന്ന് വേവിക്കാൻ ചില പൊടിക്കൈകൾ

നിഹാരിക കെ എസ്
ചൊവ്വ, 19 നവം‌ബര്‍ 2024 (11:07 IST)
ഇറച്ചി വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. വേഗത്തിൽ തന്നെ വെന്ത് കിട്ടാൻ ചില ടിപ്‌സ് ഉണ്ട്. മട്ടൻ പോലെയുള്ള ഇറച്ചി സാവധാനത്തിൽ വേവിച്ചാൽ മാത്രമാണ് നന്നായി വെന്ത് കിട്ടുക. പ്രത്യേകിച്ച് ഇത്തരത്തിൽ ഇറച്ചി വേവിച്ച് എടുക്കാൻ തന്നെ ധാരാളം ഗ്യാസും ചെലവാകും. ഇറച്ചി വേഗത്തിൽ വെന്ത് കിട്ടാൻ ചില ടിപ്സ് ഒക്കെയുണ്ട്.  
 
വളരെ ചെറിയ കഷ്ണങ്ങളായി നുറുക്കുക. മാംസം വേഗത്തിൽ പാചകം ചെയ്യുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ ചുവടുവെപ്പ് ആണിത്. ഇത്തരത്തിൽ ചെറിയ കഷ്ണങ്ങളാക്കി നമ്മൾ ഇറച്ചി നുറുക്കി എടുക്കുമ്പോൾ അധികം സമയം ഇല്ലാതെ തന്നെ വെന്ത് കിട്ടും.  
 
മസാല ആദ്യം തന്നെ ഇറച്ചിയിൽ തേച്ച് പിടിപ്പിക്കുക. ഇറച്ചി വേവിക്കുന്നതിന് മുൻപ് നല്ലപോലെ മസാല തിരുമ്മി ഒരു അരമണിക്കൂർ വെയ്ക്കുന്നത് നല്ലതാണ്. ഇറച്ചി മസാല, തൈര്, അല്ലെങ്കിൽ നാരങ്ങ എന്നിവയിൽ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിച്ച് ഒരു അരമണിക്കൂർ നമ്മൾ നല്ലത് പോലെ തേച്ച് പിടിപ്പിച്ച് വെയ്ക്കുന്നത് കറി നല്ലപോലെ വെക്കാൻ സഹായിക്കും. മസാല ഇറച്ചിയിൽ പിടിക്കുകയും ചെയ്യും.
 
പ്രഷർ കുക്കറിൽ വേവിച്ചാൽ പെട്ടന്ന് വേവും. ഒപ്പം, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും. 
 
ഇറച്ചി വെക്കാൻ പപ്പായ പേസ്റ്റ് ചേർത്ത് പിടിപ്പിക്കുക. ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തിൽ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനും പണ്ട് കാലം മുതൽ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയിൽ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിച്ച് എടുക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും അതുപോലെ, ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വർദ്ധിക്കാനും ഇത് സഹായിക്കും.
 
പപ്പായ പേസ്റ്റ് പോലെ തന്നെ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആദ്യം തന്നെ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments