ലഘുഭക്ഷണത്തിന്റെ കൂട്ടത്തിലാണ് ചിക്കൻ കട്ലൈറ്റും ഉൾപ്പെടുക. പെട്ടന്ന് കട്‌ലൈറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ചിക്കന്‍ - 1/2 കിലോ (എല്ലില്ലാത്ത കഷണങ്ങള്‍)
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
ഇഞ്ചി - 50 ഗ്രാം
മുട്ട - 2
ഉരുളക്കിഴങ്ങ് - 1/4 കിലോ
പച്ചമുളക് - 6
മസാലപ്പൊടി - 2 ടീസ്പൂണ്‍
റൊട്ടിപ്പൊടി - 200 ഗ്രാം
പാകം ചെയ്യുന്ന വിധം:
ഇറച്ചിക്കഷണങ്ങള്‍ നന്നായി നുറുക്കണം. ഉരുളക്കിഴങ്ങ് നല്ലവണ്ണം വേവിച്ച് ഉടച്ചെടുക്കണം. എന്നിട്ട് അരിഞ്ഞ ഇഞ്ചിയും, പച്ചമുളകും വെളിച്ചെണ്ണ ചൂടാക്കി വഴറ്റണം. എന്നിട്ട് ഇറച്ചിക്കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കണം. അതില്‍ ഉരുളക്കിഴങ്ങ് പൊടിച്ചതും മസാലപ്പൊടിയും ചേര്‍ക്കണം. എല്ലാ ചേരുവയും നന്നായി ഇളക്കുക. വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടിചേര്‍ത്ത് പാകമാക്കിയാല്‍ മതി. എന്നിട്ടിവയെ ഉരുളകളാക്കുക. അതിനുശേഷം മുട്ട പതപ്പിക്കുക. പരത്തിയ ചേരുവ മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് കോരണം.