Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളിലെ പൊണ്ണത്തടി; ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

കുട്ടികളിലെ പൊണ്ണത്തടി; ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം
, ബുധന്‍, 10 ഏപ്രില്‍ 2019 (20:14 IST)
കുട്ടികളിലെ പൊണ്ണത്തടി മാതാപിതാക്കളുടെ സമാധാനം കെടുത്തുന്ന ഒന്നാണ്. സ്വഭാവിക ജീവിതശൈലി ഇല്ലാതാക്കുന്ന ആരോഗ്യപ്രശ്‌നമാണ് കുടവയറും അമിതവണ്ണവും.

കുട്ടികളില്‍ അമിതവണ്ണം അനുഭവപ്പെടുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാറിവന്ന ഭക്ഷണ രീതിയും ജീവിത രീതിയുമാണ് ഇതിനു കാരണം.

അമിതവണ്ണം ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് ജങ്ക് ഫുഡുകള്‍ നല്‍കാതെ മുട്ട, ഓട്‌സ്, യോഗര്‍ട്ട്, നട്ട്‌സ് - തുടങ്ങി പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണസാധനങ്ങള്‍ നല്‍കണം. ഫൈബര്‍ അടങ്ങിയ തരം ഭക്ഷണങ്ങള്‍ തീര്‍ച്ചയായും നല്‍കണം.

ബോട്ടിലുകളില്‍ ലഭ്യമാകുന്ന പാനിയങ്ങള്‍ ഒഴിവാക്കി വെള്ളം, ജ്യൂസുകള്‍, ഇളനീര്‍ എന്നിവ കുടിക്കാന്‍ നല്‍കണം. ശരീരം അനങ്ങിക്കൊണ്ടുള്ള കളികളില്‍ കുട്ടികളെ ഏര്‍പ്പെടാന്‍ അനുവദിക്കണം.

ടിവിക്ക് മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കാനോ, കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഏറെനേരം ഇരുന്ന് വീഡിയോ ഗെയിം കളിക്കാനോ കുട്ടികളെ അനുവദിക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടി തഴച്ചുവളരും, ചര്‍മം വെട്ടിത്തിളങ്ങും; മീന്‍ പതിവാക്കിയാല്‍ പലതുണ്ട് നേട്ടം