വീട്ടിലുണ്ടാക്കാം നല്ല കിടിലൻ ചില്ലി മട്ടണ്‍

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 27 ജനുവരി 2020 (19:08 IST)
ചില്ലി മട്ടൺ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഹോട്ടലുകളിൽ പോയി കഴിക്കുന്നവരായിരിക്കും അധികം. എന്നാൽ, ചില്ലി മട്ടൺ എങ്ങനെയാണ് വീട്ടിലുണ്ടാക്കുന്നത് എന്ന് നോക്കാം. 
 
ചേരുവകള്‍:
 
മട്ടണ്‍ - കാല്‍ കിലോ
ചില്ലിസോസ് - ഒരു ടേബിള്‍ സ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - രണ്ട് ടീസ്പൂണ്‍
പച്ചമുളക് - പത്തെണ്ണം
സവാള - നാല് എണ്ണം
സോയാസോസ് - മൂന്ന് ടേബിള്‍ സ്‌പൂണ്‍
കോണ്‍ ഫ്ലവര്‍ - അര ടീസ്‌പൂണ്‍
കുരുമുളകു പൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
 
ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ഉപ്പു ചേര്‍ത്ത് ചാറോടു കൂടി വേവിച്ചു വെയ്ക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. തുടര്‍ന്ന്, ചില്ലിസോസ്, സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന്, ഇറച്ചി വേവിച്ച വെള്ളത്തില്‍ കോണ്‍ഫ്ലവര്‍ കലക്കി ഇതിലൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ഇറച്ചിയില്‍ പൊതിഞ്ഞ് കോണ്‍ഫ്ലവര്‍ കുറുകി ഇത്തിരി ഗ്ലേസിങ് വരുമ്പോള്‍ പാത്രം വാങ്ങിവെയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments