കൊറോണ; ചൈനയിൽ മരണം 80; യുഎസിലും തായ്‌വാനിലും പടരുന്നു
വൈറസ് ബാധ വ്യാപനം തടയാൻ ചൈനയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Publish Date: Mon, 27 Jan 2020 (08:42 IST)
Updated Date: Mon, 27 Jan 2020 (08:43 IST)
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധ വ്യാപനം തടയാൻ ചൈനയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയിലും തായ്‌വാനിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു.
അമേരിക്കയിൽ മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലുമായി നൂറിലേറെപ്പേർ കർശന നിരീക്ഷണത്തിലാണ്. തായ്‌വാനിൽ നാലാമതൊരാൾ കൂടി ചികിത്സയിലാണ്.