Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കൽ രുചിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന മീൻ പീര കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കുന്ന വിധം

ഒരിക്കൽ രുചിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന മീൻ പീര കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കുന്ന വിധം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 9 ജനുവരി 2020 (16:37 IST)
ആധുനിക കറിക്കൂട്ടുകള്‍ എത്രയുണ്ടായാലും പഴയ കുടമ്പുളിയിട്ട മീന്‍പീരയും കപ്പയും നമുക്കെന്നും പ്രിയം തന്നെ. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു വിഭവമാണ് തേങ്ങയിട്ട മീൻ പീര. ഇന്നത്തെ ഡിന്നറിന് മീൻ പീര ആയാലോ?  
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ഉഴുവ മീന്‍ - 3/4 കിലോ 
തേങ്ങ - അര മുറി 
ഇഞ്ചി - ഒരു ചെറിയ കഷണം 
പച്ചമുളക്‌ - 5 
കുടം പുളി - 3 ചുള 
ചുവന്നുള്ളി - 4 
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
 
പാകം ചെയ്യേണ്ട വിധം: 
 
മീന്‍ പാകത്തിന്‌ ഉപ്പും മഞ്ഞള്‍, ഇഞ്ചി, കുടമ്പുളി എന്നീ ചേരുവകളും ചേര്‍ത്ത്‌ വയ്ക്കുക. പച്ചമുളകും, തേങ്ങ ചിരകിയതും ഉള്ളിയും കറിവേപ്പിലയും കൂടി ചതച്ച്‌ എടുത്ത്‌ മീനില്‍ ചേര്‍ത്തു പാകത്തിന്‌ വെള്ളമൊഴിച്ച്‌ വേവിച്ച്‌ വാങ്ങുക. വെള്ളം വഴറ്റികഴിയുമ്പോള്‍ അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച്‌ ഇളക്കി വാങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസത്തിൽ ഒരിക്കൽ മാത്രം കഴിച്ചാൽ മതി, പുതിയതരം ഗർഭനിരോധന ഗുളികകളുമായി ഗവേഷകർ !