Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർക്കാണ് കൊഴുക്കട്ട ഇഷ്ടമല്ലാത്തത്? ശർക്കര കൊഴുക്കട്ട ഒന്ന് ട്രൈ ചെയ്താലോ?

മധുരം
കൊഴുക്കട്ട, ഇലയട ഇവയൊക്കെ എന്നും ഗൃഹാതുരത്വം തന്നെ. കൊഴുക്കട്ട ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ഇതാ ശര്‍ക്കര കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
അരി - ഒന്നര കിലോ 
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത്‌ - ഒന്നര മുറി
 
പാകം ചെയ്യേണ്ട വിധം:
 
തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക. കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌ എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യത്തിന് ചീരക്കറി, ഉണ്ടാക്കിയാലോ?