Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

വീട്ടിലുണ്ടാക്കാം ഗോവൻ മട്ടൻ കറി

ഗോവൻ മട്ടൻ കറി

ഗോൾഡ ഡിസൂസ

, ശനി, 28 ഡിസം‌ബര്‍ 2019 (13:12 IST)
ഗോവയിലെത്തുന്ന സഞ്ചാരികളുടെ പ്രീയ വിഭവമാണ് ഗോവന്‍ മട്ടന്‍ കറി. വിദേശികളും സ്വദേശികളും ഒരു പോലെ ആവശ്യപ്പെടുന്ന ഗോവന്‍ മട്ടന്‍ കറി സ്വാദിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല. ഗോവന്‍ മട്ടന്‍ കറി വീട്ടിലും തയാറാക്കാവുന്നതാണ്. പതിവായി വീട്ടില്‍ വാങ്ങുന്ന സാധനങ്ങള്‍ മാത്രമെ ആവശ്യമായി വരുകയുള്ളൂ.
 
ഗോവന്‍ മട്ടന്‍ കറി ഉണ്ടാക്കുന്ന വിധം:-
 
വൃത്തിയാക്കിയ ആട്ടിറച്ചി ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുക്കുക. കട്ട തൈരില്‍ മഞ്ഞപ്പൊടി ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് മട്ടന്‍ ഇട്ടശേഷം നന്നായി ഇളക്കി സംയോജിപ്പിച്ച് നാലു മണിക്കൂര്‍ മാറ്റിവയ്‌ക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. കട്ടികുറച്ച് അരിഞ്ഞെടുത്തിയ സവാള കുറച്ചെടുത്ത് എണ്ണയില്‍ വഴറ്റുക.
 
സവാള നന്നായി മൊരിഞ്ഞ ശേഷം എണ്ണ വറ്റിച്ച് കോരി മാറ്റി വയ്‌ക്കുക. ഈ എണ്ണ ഒരു പാനില്‍ ഒഴിച്ച് ഉള്ളിയും ചതച്ചുവച്ച വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കറുവപ്പട്ട പൊടി, ഗ്രാബൂ പൊടി, കുരുമുളകു പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടു ടേബിള്‍ ടീസ്‌പൂണ്‍ വെള്ളമൊഴിക്കുക. വെള്ളം മുഴുവന്‍ വറ്റിയ ശേഷം തേങ്ങാക്കൊത്ത് ചേര്‍ക്കുക. മറ്റു മിശ്രിതങ്ങളുമായി രണ്ട് മിനിറ്റ് നല്ല രീതിയില്‍ ഇളക്കി ചേര്‍ക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കിവച്ചിരിക്കുന്ന ആട്ടിറച്ചി ലയിപ്പിച്ച ശേഷം അടുപ്പില്‍ വയ്‌ക്കുക.
 
മുപ്പതു മിനിറ്റോളം അടുപ്പില്‍ വയ്‌ക്കണം. കറി അടച്ചുവച്ചു വേണം വേവിക്കാന്‍. ഇറച്ചിയുടെ നിറം മാറുന്നതിന് അനുസരിച്ച് കുറച്ചുവെള്ളം ചേര്‍ക്കാവുന്നതാണ്. ഈ സമയം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുകയും ആവാം. കറി വെന്തശേഷം മാറ്റിവച്ചിരിക്കുന്ന ഉള്ളിയും ഇടുക. കറി തിളയ്‌ക്കാന്‍ പാകത്തില്‍ വേണം തീ. 30 മിനിറ്റിനു ശേഷം വിനാഗിരി ചേര്‍ത്ത് ചൂടോടെ വിളമ്പാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പയിൽ ഒരു അപകടം പതിയിരിപ്പുണ്ട്, അറിയണം ഇക്കാര്യം !