Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജന്മസംഖ്യ 6 ഉള്ളവരെ സൂക്ഷിക്കണം, അവരുടെ 24ആം വയസ്സ് ഇത്തിരി പ്രശ്നമാണ്!

ജ്യോതിഷത്തില്‍ സത്യമുണ്ട്

ജന്മസംഖ്യ 6 ഉള്ളവരെ സൂക്ഷിക്കണം, അവരുടെ 24ആം വയസ്സ് ഇത്തിരി പ്രശ്നമാണ്!
, വെള്ളി, 13 ഏപ്രില്‍ 2018 (14:54 IST)
ജ്യോതിഷം എന്നു പറയുമ്പോഴേ പലര്‍ക്കും അത അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തവരും ഉണ്ട്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
 
ഇതില്‍ ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുള്ളവരാണ്. ഫലിതപൂര്‍ണ്ണമായി സംസാരിച്ച്‌ മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ വളരേ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്‌. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്.
 
ഇനി ഇതിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്‌. ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ്‌ കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണ്.
 
ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുമപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്‌. ആറാം നമ്പരുകാര്‍ക്ക് വെള്ളി, വ്യാഴം, ചൊവ്വദിവസങ്ങള്‍ പൊതുവേ ശുഭകരവുമാണ്.
 
ഇനി കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞുതരം. മുന്‍പ് പറഞ്ഞ 6, 15, 24 തിയതികളില്‍ ജനിച്ച എല്ലാവരും ആറാം നമ്പരുകാരാണെങ്കിലും ഓരോ തിയതിയിലുള്ളവരും ഓരോ സ്വഭാവക്കാരാണ്.  കൃത്യം ആറാം തിയതിയില്‍ ജനിച്ചവര്‍ എല്ലായ്‌പ്പോഴും ആഢംബരത്തിലും സമൃദ്ധിയിലും കഴിയാനാഗ്രഹിക്കുന്നവരാണ്‍‍. ആരെയും വശീകരിച്ച്‌ സ്വന്തം കാര്യം കാണാന്‍ പ്രാപ്‌തിയുള്ള ഇവര്‍ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്‌ ജീവിതം കഴിച്ച്‌ കൂട്ടും.
 
എന്നാല്‍ 15 ജനിച്ചവര്‍ക്ക് ധനവും സ്‌ഥാനമാനങ്ങളും തേടിയെത്തും. സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ പ്രാപ്‌തിയുണ്ടാകും. കലാപരമായ കാര്യങ്ങളില്‍ അഗാധപാണ്ഡിത്യം ഉണ്ടായിരിക്കും. അതുമൂലം ജീവിതം ഉല്‍ക്കൃഷ്‌ടമാകുകയും ചെയ്യും.
 
ഏത്‌ കാര്യത്തിനും നല്ല തന്റേടവും ചുറുചുറുക്കും ഉണ്ടായിരിക്കുന്നവരാണ് 24ന്‍ ജനിച്ചവര്‍. വിനയം, കാരുണ്യം എന്നീ സവിശേഷമായ സ്വഭാവഗുണങ്ങളും ഉണ്ടായിരിക്കും. ദാമ്പത്യം സൗഭാഗ്യപൂര്‍ണ്ണമായിരിക്കുകയും ചെയ്യും.
 
ജന്മ സംഖ്യ ആറായി ഉള്ളവര്‍ പേര്‌ ള്ള ര്‍ ല്‍ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്നതോ, നാമത്തില്‍ ഈ അക്ഷരങ്ങളെ ഉപയോഗിക്കുന്നതോ ഗുണപ്രദമായിരിക്കും. ഏറ്റവും അനുയോജ്യമായ നാമസംഖ്യ 5, 6, 3, 9 എന്നിവയായിരിക്കും. അതുപോലെ തന്നെ എല്ലാ വര്‍ഷവും ഓഗസ്‌റ്റ് 21 മുതല്‍ സെപ്‌റ്റംബര്‍ 20 വരെയുള്ള കാലയളവ്‌ വളരെ സൂക്ഷിക്കണം. 15, 24, 33, 42, 51, 60, 69, 78, 87 എന്നീ പ്രായങ്ങളില്‍ ആരോഗ്യപരിരക്ഷ ചെയ്യണം. അതുപോലെ മെയ്‌, ഒക്‌ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലും ആരോഗ്യപരിപാലനം നടത്തണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയക്കേണ്ടതുണ്ട് ഇക്കാര്യത്തില്‍; സർപ്പത്തെയും അവയുടെ മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ ?