Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹനുമാന്‍ സ്വാമിക്ക് പ്രിയം വെറ്റില മാലയോടാണ്; അതിനു പിന്നിലുള്ള കഥ ഇതാണ്

ഹനുമാന്‍ സ്വാമിക്ക് പ്രിയം വെറ്റില മാലയോടാണ്; അതിനു പിന്നിലുള്ള കഥ ഇതാണ്

ഹനുമാന്‍ സ്വാമിക്ക് പ്രിയം വെറ്റില മാലയോടാണ്; അതിനു പിന്നിലുള്ള കഥ ഇതാണ്
, വ്യാഴം, 16 ഓഗസ്റ്റ് 2018 (18:32 IST)
ബ്രഹ്‌മചര്യം കത്തു സൂക്ഷിക്കുന്നവരുടെ ആ‍രാധന പാത്രമാണ് ഹനൂമാൻ സ്വാമി. വിശ്വാസമുള്ളവരും അല്ലാത്തവരുമായി പലരും ഹനുമാനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.

എന്തു കൊണ്ടാണ് ഹനുമാനെ ആരാധിക്കുകയും യഥാവിധി വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നതെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. സർവദുഃഖദുരിതങ്ങളിൽ നിന്നും മോചനം നേടാന്‍ ഈ പ്രാര്‍ഥനകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

വെറ്റിലമാല സമർപ്പിച്ച് പ്രാ‍ര്‍ഥിച്ചാല്‍ ഹനുമാന്‍ സ്വാമി ഏതു കാര്യവും സാധിച്ചു തരുമെന്നാണ് വിശ്വാസം. എന്തു കൊണ്ടാണ് ഹനുമാന് വെറ്റിലയോട് ഇത്ര സ്‌നേഹമെന്ന് ചോദിച്ചാല്‍ അതിനു പിന്നില്‍ ഒരു കഥയുണ്ട്.

രാവണനുമായുള്ള യുദ്ധത്തില്‍ രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനൂമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനൂമാനെ അണിയിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇതിനാലാണ് വെറ്റിലമാല സമർപ്പിച്ച് പാലിച്ചാല്‍ ഹനുമാന്‍ ഐശ്വര്യങ്ങള്‍ നല്‍കുമെന്ന് പറയാനുള്ള കാരണം.

ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായിട്ടാണ് ഹനുമാനെ എല്ലാവരും കാണുന്നത്. കൃത്യമായ ഇടവേളകളില്‍  ഹനുമാനോട് പ്രാര്‍ഥിച്ചാല്‍ നാമശ്രവണ മാത്രയിൽ തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് വിശ്വാസം.

ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും  വിശ്വാസത്തോടെ അടിയുറച്ച് പ്രാര്‍ഥിക്കുന്നവരെ ഹനുമാന്‍ സ്വാമി സംരക്ഷിക്കുമെന്നും ഇവരുടെ കഷ്‌ടതകള്‍ നീക്കുന്നതിനൊപ്പം ദോഷങ്ങള്‍ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദോഷങ്ങളകലാൻ ആയില്യ വ്രതം!