ഹനുമാൻ സ്വാമിയോട് പ്രാര്‍ഥിച്ചാല്‍ ഏതു കാര്യവും ‘പുഷ്‌പം’ പോലെ നടക്കും!

ഹനുമാൻ സ്വാമിയോട് പ്രാര്‍ഥിച്ചാല്‍ ഏതു കാര്യവും ‘പുഷ്‌പം’ പോലെ നടക്കും!

ബുധന്‍, 15 ഓഗസ്റ്റ് 2018 (15:58 IST)
ബ്രഹ്‌മചര്യം കത്തു സൂക്ഷിക്കുന്നവരുടെ ആ‍രാധന പാത്രമാണ് ഹനൂമാൻ സ്വാമി. വിശ്വാസമുള്ളവരും അല്ലാത്തവരുമായി പലരും ഹനുമാനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.

എന്തു കൊണ്ടാണ് ഹനുമാനെ ആരാധിക്കുകയും യഥാവിധി വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നതെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. സർവദുഃഖദുരിതങ്ങളിൽ നിന്നും മോചനം നേടാന്‍ ഈ പ്രാര്‍ഥനകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായിട്ടാണ് ഹനുമാനെ എല്ലാവരും കാണുന്നത്. കൃത്യമായ ഇടവേളകളില്‍  ഹനുമാനോട് പ്രാര്‍ഥിച്ചാല്‍ നാമശ്രവണ മാത്രയിൽ തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് വിശ്വാസം.

ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും  വിശ്വാസത്തോടെ അടിയുറച്ച് പ്രാര്‍ഥിക്കുന്നവരെ ഹനുമാന്‍ സ്വാമി സംരക്ഷിക്കുമെന്നും ഇവരുടെ കഷ്‌ടതകള്‍ നീക്കുന്നതിനൊപ്പം ദോഷങ്ങള്‍ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബലിക്കല്ലില്‍ ചവിട്ടാന്‍ പാടുണ്ടോ ?