Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയസാഫല്യം ആഗ്രഹിക്കുന്നുണ്ടോ? തുളസിച്ചെടിയെ പരിപാലിച്ചാൽ ഫലം ഉറപ്പ്!

പ്രേമ പൂര്‍ത്തീകരണത്തിന് തുളസി നട്ടു വളര്‍ത്തുന്നത് ഉത്തമമാണ്.

പ്രണയസാഫല്യം ആഗ്രഹിക്കുന്നുണ്ടോ? തുളസിച്ചെടിയെ പരിപാലിച്ചാൽ ഫലം ഉറപ്പ്!

റെയ്‌നാ തോമസ്

, ഞായര്‍, 22 ഡിസം‌ബര്‍ 2019 (17:25 IST)
ഋഷിവര്യനായ ഗര്‍ഗാചാര്യൻ കൃഷ്ണനോടുള്ള പ്രേമ പൂര്‍ത്തീകരണത്തിനായി രാധയ്ക്ക് പറഞ്ഞു നൽകിയ മാര്‍ഗ്ഗമാണ് തുളസീസേവനം. ശ്രീകൃഷ്ണ പ്രീതിക്ക് ഇതിലും വലുതായി മറ്റൊന്നില്ല എന്നാണ് വിശ്വാസം. പ്രേമ പൂര്‍ത്തീകരണത്തിന് തുളസി നട്ടു വളര്‍ത്തുന്നത് ഉത്തമമാണ്. അതിലെ ശാഖകലും പുഷ്പങ്ങളും വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആഗ്രഹ സഫലീകരണം വന്നു ചേരുമെന്നാണ് വിശ്വാസം.
 
അഭിജിത് മുഹൂര്‍ത്തത്തിൽ തുളസീസേവ ആരംഭിക്കാം. തുളസിത്തറ നിര്‍മിച്ച് ചെറിയതുളസിച്ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളമൊഴിച്ച് വളര്‍ത്തുക . മൂന്ന് മാസം നീളുന്ന ഈ വ്രതം അവസാനിപ്പിക്കേണ്ടത് പൗര്‍ണ്ണമി നാളിലായിരിക്കണം. നട്ടു വളര്‍ത്തിയ തുളസിച്ചെടിയുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കി പ്രേമത്തിന്‍റെ ഗുണദോഷങ്ങൾ തിരിച്ചറിയാനാകുമെന്നാണ് വിശ്വാസം. 
 
തുളസിച്ചെടി നന്നായി വളര്‍ന്നാൽ പ്രേമത്തിന് ഈശ്വരാധീനമുള്ളതായി കണക്കാക്കാം. ചെടി കരിഞ്ഞു പോവുകയോ മുരടിച്ചു പോവുകയോ ചെയ്താൽ പ്രേമബന്ധം അനുകൂലമല്ല എന്ന് വേണം കണക്കാക്കാൻ. പാകമെത്തിയിട്ടും തുളസി പൂക്കാതിരുന്നാൽ സന്താന ക്ലേശത്തെ സൂചിപ്പിക്കുന്നു. കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തുളസിയില ഇട്ടു നോക്കുന്ന ചടങ്ങ് ഇന്നും വിശ്വാസികളിൽ നിലനിൽക്കുന്നു. അത്രത്തോളം ഈശ്വരാധീനം തുളസിക്ക് ഉണ്ടെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടയിൽ മറുകുണ്ടോ ? സൂചിപ്പിക്കുന്നത് ഇക്കാര്യത്തെ !