Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പ്രണയ ബന്ധം: യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു; ക്രൂരത

ബുധനാഴ്ചയായിരുന്നു സംഭവം.

Odisha

തുമ്പി ഏബ്രഹാം

, ഞായര്‍, 22 ഡിസം‌ബര്‍ 2019 (12:57 IST)
പ്രണയബന്ധമാരോപിച്ച് ഒഡീഷയിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. കൈപഡാർ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.  മർദ്ദനത്തെതുടർന്ന് അവശനായ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അക്രമി സംഘം ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.
 
കൈപാഡറിലെ മൂന്ന് യുവാക്കളാണ് മർദ്ദനത്തിനിരയായ യുവാവിനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തിയത്. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷമായിരുന്നു ക്രൂരതയ്ക്കിരയാക്കിയത്. കൈപാഡറിലെത്തിയ യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലുകയായിരുന്നു.
 
മർദ്ദനത്തിനൊടുവിലായിരുന്നു സംഘത്തിലൊരാൾ യുവാവിന്‍റെ ദേഹത്ത് മൂത്രമൊഴിച്ചത്. പ്രണയബന്ധത്തിന്‍റെ പേരിലാണ് യുവാവിനെ മർദ്ദനത്തിനിരയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വനിയമം രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് യോഗി ആദിത്യനാഥ്