Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളെ സുഹൃത്തുക്കളാക്കണം... അല്ലെങ്കില്‍ ഒരുപാട് ദുഃഖിക്കേണ്ടി വരും !

കുട്ടികളെ സുഹൃത്തുക്കളാക്കാം... അല്ലെങ്കില്‍ !

കുട്ടികളെ സുഹൃത്തുക്കളാക്കണം... അല്ലെങ്കില്‍ ഒരുപാട് ദുഃഖിക്കേണ്ടി വരും !
, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (15:10 IST)
ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ വിജയത്തില്‍ ശ്രദ്ധയൂന്നേണ്ടത് വളരെ അത്യാവശ്യമാണ്. അവരുടെ പരാജയങ്ങള്‍ ഒരു കാരണവശാലും പെരുപ്പിച്ചു കാണിക്കാന്‍ പാടില്ല. കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയും നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുകയും വേണം. 
 
എന്തിനാണ് അഭിനന്ദിച്ചതെന്ന കാര്യം കുട്ടിയെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുകയും വേണം. സത്യസന്ധതയെ അഭിനന്ദിക്കുക. പറയുന്നത് അപ്രിയ സത്യമാണെങ്കില്‍ കൂടി കുട്ടിയെ അത് മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. കുട്ടിയുടെ ഭയാശങ്കകള്‍ അനുഭാവപൂര്‍വ്വം കേള്‍ക്കുന്നതും നല്ലതാണ്. 
 
അത് അപ്രധാനമെന്നു നിങ്ങള്‍ക്കു തോന്നിയാലും അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ കുട്ടിയുടെ നല്ല സുഹൃത്താകുക. ഇതുകുട്ടിക്ക് വൈകാരികപിന്തുണ നല്‍കും. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുകയും വേണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിട്ടുമാറാത്ത ചുമയാണോ പ്രശ്നം ?പേടിക്കേണ്ട, ഇത് ആഹാരക്രമത്തില്‍ പതിവാക്കിയാല്‍ മതി !