മക്കള്‍ക്ക് നല്ല ബാല്യം സമ്മാനിക്കൂ... നാളത്തെ സമ്മര്‍ദ്ദത്തില്‍ നിന്ന് അവരെ രക്ഷിക്കൂ !

സമ്മര്‍ദ്ദമകറ്റാന്‍ നല്ല ബാല്യം

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (14:32 IST)
വരാനിരിക്കുന്ന പതിറ്റാണ്ടുകളില്‍ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഘടകം എന്തായിരിക്കും എന്നു ഊഹിക്കാന്‍ കഴിയുമോ ? അത് മറ്റൊന്നുമായിരിക്കില്ല, സമ്മര്‍ദ്ദം. അതെ നാളത്തെ യുവത്വം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സമ്മര്‍ദ്ദമായിരിക്കും. 
 
ഇക്കാര്യത്തില്‍ അമ്മയുടെ മുന്‍‌കരുതലുകള്‍ ഏറെ പ്രസക്തമാണ്. പക്ഷേ അത് യുവത്വത്തിലല്ല, ബാല്യകാലത്താണ് വേണ്ടത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതത്തെയും കഴിവുകളെയും സ്വാധീനിക്കുന്നു എന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 
 
കടുത്ത സമ്മര്‍ദ്ദവും പീഡന അനുഭവങ്ങളും അനുഭവിക്കുന്ന കുട്ടികളില്‍ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനുള്ള കഴിവു കുറയും. ഇവരില്‍ സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 
 
അമ്മയുടെ സംരക്ഷണം ഉണ്ടാകുകയും അതിനു സ്ഥിരതയുണ്ടാകുകയും ചെയ്തെങ്കിലേ ഇക്കാര്യത്തില്‍ പരിഹാരമാകൂ. സുരക്ഷിതത്വബോധം കുട്ടികള്‍ക്കു നല്‍കാന്‍ അമ്മയുടെ സ്നേഹത്തിനു കഴിയും. അരക്ഷിതത ബോധമുള്ളവര്‍ക്ക് ജീവിതവിജയം പലപ്പോഴും അകലെയായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകും

ഇന്ത്യയില്‍ പൊണ്ണത്തടി നിരക്ക് വീണ്ടും ഉയരും: ഡല്‍ഹി എയിംസിന്റെ പഠനം

ഈ സീസണുകളില്‍ ബ്രെയിന്‍ ഫോഗ് വര്‍ധിക്കും; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments