Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം 23, കുട്ടികൾ 21: കുറഞ്ഞത് നൂറു കുഞ്ഞുങ്ങളെങ്കിലും വേണമെന്ന് യുവതി

പ്രായം 23, കുട്ടികൾ 21: കുറഞ്ഞത് നൂറു കുഞ്ഞുങ്ങളെങ്കിലും വേണമെന്ന് യുവതി
, ബുധന്‍, 28 ജൂലൈ 2021 (16:23 IST)
രണ്ടോ മൂന്നോ കുഞ്ഞുങ്ങളാകുന്നതോടെ പ്രസവം നിർത്തുന്നതാണ് ഇപ്പോൾ പതിവ്. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ കുട്ടികളെ നോക്കുക എന്നത് ചില്ലറ പണിയല്ല. സാമ്പത്തിക ഭദ്രതയില്ലെങ്കിൽ ഈ കുട്ടികളെ വളർത്തിയെടുക്കുക എന്നതും പ്രയാസമാണ്. എന്നാൽ കുട്ടികളെ വളർത്തിയെടുക്കുന്നതിനെ ഏറെ ഇഷ്ടപ്പെടുന്ന 23കാരിയായ ഒരു റഷ്യക്കാരിയായ അമ്മയാണ് വാർത്തകളിൽ നിറയുന്നത്.
 
23കാരിയായ റഷ്യൻ സ്വദേശിയായ ക്രിസ്റ്റീന ഓസ്‌ടുർക്കിന് നിലവിൽ 21 കുഞ്ഞുങ്ങളാണുള്ളത്. കുഞ്ഞുങ്ങൾ 100 ആകുന്നത് വരെ കുഞ്ഞുങ്ങളുണ്ടാവുന്നത് നിർത്താൻ ആഗ്രഹമില്ലെന്നാണ് ക്രിസ്റ്റീന പറയുന്നത്. ഇത് കേട്ട് ഞെട്ടിത്തരിക്കണ്ട. നിലവിലുള്ള ‌പതിനൊന്ന് കുഞ്ഞുങ്ങളിൽ ഒന്നിനെ മാത്രമെ കോടിശ്വരിയായ ക്രിസ്റ്റീന ഗർഭം ധരിച്ചിട്ടുള്ളൂ. മറ്റ് ഇരുപത് പേരെയും വാടക ഗർഭധാരണത്തിലൂടെയാണ് ക്രിസ്റ്റീന സ്വന്തമാക്കിയത്. കുട്ടികളെ നോക്കാനായി മാത്രം 16 ജോലിക്കാരാണ് ക്രിസ്റ്റീനയുടെ വീട്ടിലുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kristina Ozturk (@batumi_mama)

ഓരോ ഗർഭധാരണത്തിനുമായി 8,000 യൂറോയാണ് ക്രിസ്റ്റീന ചിലവാക്കിയത്. ജോർജിയയിൽ വാടക ഗർഭധാരണം നിയമാനുസൃതമാണ്. ആറ് വർഷം മുൻപാണ് ക്രിസ്റ്റീനയ്ക്ക് ആദ്യ മകൾ ജനിക്കുന്നത്. തുടക്കത്തിൽ എത്ര മക്കൾ വേണമെന്നതിനെ പറ്റി തനിക്ക് ധാരണയില്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ നൂറുമക്കളെങ്കിലും തനിക്ക് വേണമെന്നാണ് ആഗ്രഹമെന്നും ക്രിസ്റ്റീന പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊലി കളയുമ്പോള്‍ സവാളയില്‍ കറുത്ത പാടുകള്‍ കണ്ടിട്ടില്ലേ? ഇത് അപകടകരമാണോ?