ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഈറനുടുക്കണമെന്നത് ചിലരുടെ നിര്‍ബന്ധമാണ്. എന്നാല്‍ ഇറനുടുക്കുമ്പോള്‍ ശാരീരക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈറനുടുക്കുന്നത് ഉദരപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണെന്നതാണ് പഴമക്കാരുടെ വിശ്വാസം. വയറില്‍ ദഹനക്കേടും മലബന്ധവും ഉള്ളവര്‍ക്ക് വയറില്‍ ഉഷ്ണം കൂടുതലായിരിക്കും. ഇത്തരക്കാര്‍ ഈറനുടുക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്.
ഈറനുടുത്ത് ക്ഷേത്ര പ്രദക്ഷിണം നടത്തുന്നത് നല്ലതാണ്. അധികം നിയമങ്ങളുള്ള ക്ഷേത്രപ്രദക്ഷിണം കൊണ്ട് പുണ്യം നേടുമെന്നാണ് വിശ്വാസം.