Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്രീനു എസ്

, ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:06 IST)
വിശ്വാസ പ്രകാരം ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ചെയ്യാന് പാടില്ലാത്തതും ചെയ്യേണ്ടവയുമായ ധാരാളം കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ക്ഷേത്ര ദര്‍ശനത്തിനു മുന്‍പ് മനസ്സും ശരീരവും ശുദ്ധമായിരിക്കണമെന്നതാണ്. ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിക്കാന്‍ പാടില്ല. നമ്മുടെ ചെരുപ്പിലെ രോഗാണുക്കളും അഴുക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാതിരിക്കാനാണിത്. കൂടാതെ ചെരുപ്പില്ലാതെ പരുക്കന്‍ തറയിലൂടെ നടക്കുന്നത് ഹൃദ്രോഗത്തെയും രക്തസമ്മര്‍ദ്ദത്തെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 
      തലയിലോ ശരീരത്തിലോ എണ്ണ തേച്ച് ക്ഷേത്രദര്‍ശനം പാടില്ല. കൂടാതെ നഖം, മുടി, രക്തം, എന്നിവ ക്ഷേത്രത്തിനുള്ളില്‍ വീഴാന്‍ പാടില്ല. ഏറ്റവും പ്രധാനം മനസ്സിന്റെ ശുദ്ധിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് ദോശം വരണമെന്ന ചിന്തയോടെ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണികള്‍ പാലിക്കേണ്ട വ്രതനിഷ്ഠകള്‍