ഹൈന്ദവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ് ജന്മദിനം. ജന്മദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത നിരവധികാര്യങ്ങള്‍ ഉണ്ട്. ചികിത്സ, ശ്രാദ്ധം, മൈഥുനം, ക്ഷൗരം, വിവാഹം, ശസ്ത്രക്രിയ, സാഹസികത, ഹിംസ, മദ്യപാനം, മാംസാഹാരം കഴിക്കല്‍ എന്നിവ പാടില്ല. കൂടാതെ ജന്മദിനത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യണം.
പിറന്നാള്‍ ദിനത്തില്‍ അന്നദാനം നല്‍കുന്നത് പുണ്യം നേടുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉദയം മുതല്‍ ആറുനാഴികയെങ്കിലും ഉള്ള നക്ഷത്ര ദിവസത്തെയാണ് പിറന്നാള്‍ ദിവസമായി കാണുന്നത്. ആറുനാഴിക ഇല്ലെങ്കില്‍ തലേ ദിവസത്തെ പിറന്നാള്‍ ദിനമായി കരുതാം.