Publish Date: Fri, 11 Feb 2022 (15:46 IST)
Updated Date: Fri, 11 Feb 2022 (15:50 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ കരകയറ്റി മധ്യനിര. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മൂന്നാമന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെട്ട ഇന്ത്യയെ ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് സുരക്ഷിതമാക്കി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 28.3 ഓവറില്‍ ഇന്ത്യ 144-3 എന്ന നിലയിലാണ്. ശ്രയയ് അയ്യരും റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ട്.