Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവര്‍ക്കെല്ലാം എന്നെ പ്രണയിക്കണം, പക്ഷേ എനിക്ക്...

അവര്‍ക്കെല്ലാം എന്നെ പ്രണയിക്കണം, പക്ഷേ എനിക്ക്...
, ബുധന്‍, 14 നവം‌ബര്‍ 2018 (19:40 IST)
ഞാന്‍ വളരെ മോഡേണായി വസ്ത്രം ധരിക്കുന്ന ഒരു യുവതിയാണ്. ഞാല്‍ എല്ലാവരുമായും ഫ്രണ്ട്‌ലിയായി ഇടപെടുന്ന ആളുമാണ്. എപ്പോഴും എനിക്കുചുറ്റും യുവാക്കളുടെ ഒരു കൂട്ടമുണ്ടാകും. അവര്‍ക്കെല്ലാം എന്‍റെ മോഡേണ്‍ സ്റ്റൈല്‍ ഡ്രസിംഗ് രീതി ഇഷ്ടമാണ്. അവരില്‍ പലരും എന്നെ ഉള്ളില്‍ പ്രണയിക്കുന്നുമുണ്ട്. ചിലരൊക്കെ തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ചിലര്‍ പറയുന്നു എന്‍റെ ഡ്രസിംഗിന്‍റെ കുഴപ്പം കൊണ്ടാണ് എനിക്കുചുറ്റും യുവാക്കള്‍ കറങ്ങുന്നതെന്ന്. ഞാന്‍ എല്ലാം തുറന്നുകാണിക്കുന്ന ഡ്രസുകള്‍ ആണ് ധരിക്കുന്നതെന്നും അതാണ് എന്നിലേക്ക് പയ്യന്‍‌മാരെ ആകര്‍ഷിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഞാന്‍ ഇപ്പോള്‍ വലിയ വിഷമത്തിലാണ്. ഞാന്‍ ശരിയായ രീതിയിലല്ലേ ജീവിക്കുന്നതെന്ന് എനിക്കൊരു കുറ്റബോധം തോന്നുന്നു... ഞാന്‍ എന്തുചെയ്യണം?
 
നിങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാണ് നിങ്ങള്‍ വസ്ത്രം ധരിക്കേണ്ടത്. മറ്റുള്ളവര്‍ എന്ത് പറയും എന്ന് വസ്ത്രധാരണത്തിന്‍റെ കാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ വിചാരിക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ രീതികള്‍ മാറ്റുന്നത്? മോഡേണ്‍ ആയി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് സമൂഹത്തിലെ ചിലര്‍ക്കുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ നിങ്ങളുടെ മനസിനെ വിഷമിപ്പിക്കുന്നതായി മനസിലാക്കുന്നു. നിങ്ങളുടെ ശരീരത്തിന് ഇണങ്ങുമെങ്കില്‍, ആ വസ്ത്രം ധരിക്കുന്നതിന് മറ്റൊരാളുടെ അഭിപ്രായം തേടേണ്ടതില്ല. ധൈര്യമായി മുന്നോട്ടുപോകൂ. (പ്രണയിക്കപ്പെടുക എന്നത് ചെറിയ കാര്യമല്ലല്ലോ. നിങ്ങള്‍ക്കെതിരായ അഭിപ്രായപ്രകടനങ്ങളില്‍ അത്തരം അസൂയയും ഒരു ഘടകമായിരിക്കാം).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസം 21 തവണ ശുക്ലവിസര്‍ജനം നടത്തിയാല്‍ കാന്‍സര്‍ തടയാം!