Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവളുടെ അടിവസ്ത്രങ്ങളോട് അവന് ഭ്രമം! ഇതൊരു രോഗമാണോ?

അവളുടെ അടിവസ്ത്രങ്ങളോട് അവന് ഭ്രമം! ഇതൊരു രോഗമാണോ?
, വെള്ളി, 7 ഡിസം‌ബര്‍ 2018 (21:14 IST)
കൌമാരക്കാരായ ചില കുട്ടികളില്‍ അത്യപൂര്‍വമായി ഫെറ്റിഷിസം എന്ന് മാനസിക രോഗം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ ബ്രാ, പാന്റീസ് തുടങ്ങിയ അടിവസ്ത്രങ്ങളോടായിരിക്കും ഇവര്‍ക്കു താല്‍പര്യം. 
 
ലൈംഗികാഗ്രഹം ശമിപ്പിക്കുന്നതിനായി ഇവര്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പലതരത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് മനോരോഗത്തിന്റെ ഭാഗമാണ് എന്നു തന്നെ പറയാം. ചിലര്‍ക്ക് ഇതു വളര്‍ന്നു സ്ത്രീകളുടെ വസ്ത്രം ധരിച്ചു നടക്കണം എന്നു തോന്നുന്ന അവസ്ഥയിലേക്ക് എത്താറുമുണ്ട്. 
 
അതിനാല്‍ ആണ്‍കുട്ടികള്‍ എതിര്‍ലിംഗ അടിവസ്ത്രങ്ങളോട്‌ അസാധാരണമായ ഭ്രമം കാട്ടിയാല്‍ ഉടന്‍ ചികിത്സ നല്‍കുന്നതാണ് നല്ലത്. 
 
മുതിര്‍ന്നവരിലും ഫെറ്റിഷിസം ഉണ്ടാകാറുള്ളതായി പറയപ്പെടുന്നു. ലൈംഗികജീവിതത്തിന് സാഹചര്യം ലഭിക്കാതെ വരുമ്പോള്‍ പുരുഷന്‍‌മാര്‍ ഫെറ്റിഷിസത്തിലേക്ക് തിരിയാനുള്ള സാധ്യതയുള്ളതായി ഡോക്‍ടര്‍മാര്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേഗത്തിലുണ്ടാക്കാം സിംപിൾ ഒനിയൻ പൊറോട്ട !