Webdunia - Bharat's app for daily news and videos

Install App

World Suicide Prevention Day 2023: ആത്മഹത്യ ഒളിച്ചോട്ടമാണ്, ജീവിതം പോരാട്ടമാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (11:50 IST)
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നുമ്പോള്‍ ഒടുവില്‍ ഭൂരിഭാഗം പേരും കണ്ടെത്തുന്ന മാര്‍ഗമായിരിക്കും ആത്മഹത്യ. ജീവിതം അവസാനിപ്പിക്കുക എന്ന കുറുക്കുവഴിയെ കുറിച്ച് ജീവിതത്തില്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓരോ നാല്പത് സെക്കന്റിനിടയിലും ലോകത്തില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജീവിത സാഹചര്യത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും രോഗത്തിനും പുറമെ വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയും വ്യക്തികളെ ആത്മഹത്യാ പ്രവണതയിലേക്ക് കൊണ്ടെത്തിക്കാറുണ്ട്.
 
നിങ്ങള്‍ക്ക് അറിയാവുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുക, തുറന്നു സംസാരിക്കുക. അദ്ദേഹത്തിന് അടിയന്തിരമായി വിദഗ്ദ്ധ സഹായം നല്‍കാന്‍ ഉള്ള നടപടി എടുക്കുക. ഇത്തരത്തിലുള്ളവരെ ഒരു കാരണവശാലും ഒറ്റയ്ക്ക് ആവാന്‍ അനുവദിക്കരുത്. പലരും സംസാരിക്കാന്‍ വിമുഖത കാണിക്കും. ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ മടിക്കും. എന്നാല്‍ ആ വ്യക്തിയോട് ഉടനടി ആത്മഹത്യാ ചിന്തകളെപ്പറ്റി തുറന്നു സംസാരിക്കുകയും വികാര വിചാരങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം
Show comments