Webdunia - Bharat's app for daily news and videos

Install App

സമാധാന സന്ദേശമായി വീണ്ടുമൊരു നബിദിനം

Webdunia
WD
സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍‌മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. കേരളത്തില്‍ ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്.

ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അന്ത്യ പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. പിറന്നാളിലുള്ള സന്തോഷ പ്രകടനമായി മൗലിദാഘോഷവും നടക്കുന്നുണ്ട്. നിറഞ്ഞ മനസ്സോടെയാണ്‌ ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്‌. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന്‌ മനുഷ്യകുലത്തെ രക്ഷിച്ചത്‌ ഈ മഹാനുഭാവനായിരുന്നു.

പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി വന്നത്‌. പിറന്ന്‌ വീഴുമ്പോള്‍ കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്ക്‌ ചേരാന്‍ തിരുനബിയുടെ പിതാവ് ജീവിച്ചിരുന്നില്ല. എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ മുഹമ്മദ് നബിയുടെ തിരുപിറവിയില്‍ നിരവധി അത്ഭുതങ്ങള്‍ക്ക്‌ ലോകം സാക്ഷിയായി... അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക്‌ മുമ്പില്‍ ആഘോഷിച്ചത്‌ ചരിത്ര ഗ്രന്ഥങ്ങളില്‍ വ്യക്തമാണ്.

ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ മുഹമ്മദിനെ അറേബ്യന്‍ ജനത "അല്‍അമീന്‍" എന്നാണ് വിളിച്ചിരുന്നത്.‌ ആറു വയസ്സായപ്പോഴേക്കും വാല്‍സല്യ മാതാവും കണ്‍മറഞ്ഞു. തീര്‍ത്തും അനാഥനായ മുഹമ്മദിനെ പിന്നീട് വളര്‍ത്തിയത് വലിയുപ്പയാണ്.

പ്രശ്നങ്ങള്‍ക്ക്‌ പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക്‌ അത്താണിയായി അനാഥകള്‍ക്ക്‌ അഭയമായി, മര്‍ദ്ധിതര്‍ക്ക്‌ രക്ഷകനായി മുഹമ്മദ് നബി വളര്‍ന്നു. പ്രബോധന വീഥിയില്‍ മുഹമ്മദ് നബി സഹിച്ച ത്യാഗങ്ങള്‍ക്ക്‌ കൈയ്യും കണക്കുമില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍ നിന്നും സഹായത്തിനായി വരുന്ന പാ‍വങ്ങളെയെല്ലാം നബി സഹായിക്കുമായിരുന്നു.

ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്‍റെ ജീവിതത്തിലെ വിനയത്തിന്‍റെ പാഠങ്ങള്‍ എന്നും നിലനിക്കും. ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച്‌ കരയുന്ന ഒട്ടകത്തിന്‍റെ അവാകാശത്തിന്‌ വേണ്ടി ശബ്ദിച്ചും ഉറുമ്പ്‌ കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട്‌ കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്‌വന്നയാളെ ശകാരിച്ച്‌ അവക്ക്‌ മോചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കമുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത്‌ നടന്നകന്നതും നബിയുടെ വിശാലമായ കാരുണ്യത്തെയാണ് കാണിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

അടുത്ത ലേഖനം
Show comments