എന്താണ് കാടാമ്പുഴയിലെ മുട്ടറുക്കല്‍ വഴിപാട് ?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഓഗസ്റ്റ് 2021 (13:23 IST)
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാടാമ്പുഴ. മേല്‍ക്കൂരരയില്ലാത്ത ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്. മലപ്പുറത്തുനിന്നല്ലാതെ മറ്റു ജില്ലകളിലെയും നിരവധി ഭക്തര്‍ ഇവിടേക്ക് എത്താറുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മുട്ടറുക്കല്‍. ശ്രീകോവിലിനു മുന്നിലുള്ള പ്രത്യേകം ഒരുക്കിയിട്ടുള്ള കല്ലില്‍ ശാന്തിക്കാരന്‍ നാളികേരമുടച്ച് നടത്തുന്നതാണ് വഴിപാട്. പുറത്തുനിന്നും വാങ്ങുന്ന നാളികേരം പ്രത്യേകം തയ്യാറാക്കിയ ടാങ്കിലെ വെള്ളത്തില്‍ മുക്കിയ ശേഷം നാളും പേരും എന്തിനാണ് വഴിപാട് കഴിക്കുന്നത് എന്നും പറഞ്ഞ് ശാന്തിക്കാരനെ ഏല്‍പ്പിക്കുന്നു. 
 
വഴിപാടിന്റെ ഉദ്ദേശവും പേരും നാളും പറഞ്ഞ് ശാന്തിക്കാരന്‍ തന്നെ നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം നാഴികേരത്തിന്റെ രണ്ട് മുറികളും ഭക്തനു തന്നെ നല്‍കുകയും ചെയ്യുന്നു. നാളികേരം ഉടയുന്നതനുസരിച്ചാണ് വഴിപാട് ശരിയായേ ഇല്ലയോ എന്ന് കണക്കാക്കുന്നത്. പല വിധത്തിലുള്ള മുട്ടറുക്കലുകളും ക്ഷത്രത്തില്‍ നടത്താറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

തള്ളവിരലിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ സ്വഭാവത്തെ വെളിപ്പെടുത്തും!

നിങ്ങളുടെ ജനന തീയതി ഇതാണോ? നിങ്ങള്‍ ആകര്‍ഷണീയരാണ്!

പന്ത്രണ്ട് ശിവാലയങ്ങള്‍ ഏതൊക്കെയെന്നറിയാമോ

മഹാശിവരാത്രി: വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നത് ഈ ക്ഷേത്രങ്ങളില്‍

അടുത്ത ലേഖനം
Show comments