Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ganesh Chathurthi:ഗണേശൻ എങ്ങനെ ഗജമുഖനായി? ആ കഥ ഇങ്ങനെ

Ganesh Chathurthi:ഗണേശൻ എങ്ങനെ ഗജമുഖനായി? ആ കഥ ഇങ്ങനെ
, ബുധന്‍, 31 ഓഗസ്റ്റ് 2022 (09:14 IST)
ഹിന്ദുപുരാണപ്രകാരം ആനയുടെ തലയും മനുഷ്യൻ്റെ ഉടലുമാണ് ഗണപതിക്കുള്ളത്. ശിവഭഗവാൻ്റെ അഭാവത്തിൽ പാർവതി ദേവി കുളിക്കുമ്പോൾ തൻ്റെ കാവലിനായി പാർവ്വതി ദേവി ചന്ദനമുപയോഗിച്ച് ഗണേശനെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങൾ പറയുന്നത്. തുടർന്ന് കുളിക്കുകയായിരുന്ന പാർവ്വതിയെ കാണാൻ ശിവ ഭഗവാൻ എത്തുകയും കാവലിന് നിർത്തിയ ഗണപതി ശിവഭഗവാനെ തടയുകയും ചെയ്തു.
 
ഇത് ശിവഭഗവാനെ പ്രകോപിതനാക്കി. ഇരുവരും ചേർന്ന് നടത്തിയ പോരാട്ടത്തിൽ ശീവൻ ഗണപതിയുടെ തല വെട്ടിയെടുത്തു. ഇത് കണ്ട് കോപാകുലയായ പാർവ്വതീ ദേവി കാളിയായി മാറി പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പരിഹാരമായി ശിവൻ ആനയുടെ തല കുട്ടിയുടെ ശരീരത്തോട് ചേർത്ത് വെച്ച് ഗണേശന് പുനർജന്മം നൽകി. ഇത് കണ്ട പാർവതീ ദേവി തൻ്റെ കോപമടക്കുകയും തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണ് എല്ലാവർഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ganesh chathurthi: ഗണേശ ചതുര്‍ത്ഥി : ഗണേശവിഗ്രഹ നിമഞ്ജനത്തിന് പിന്നിലെ ഐതീഹ്യം എന്ത്?