ഹിന്ദുക്കളുടെ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിപര്‍വ്വമാണ് നവരാത്രി. ഓരോ ദിവസവും വ്യത്യസ്ത ദേവിയെ ആരാധിക്കുന്നതിനൊപ്പം, പ്രത്യേക നിറങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കപ്പെടുന്നു. ഇത്തവണ നവരാത്രി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ ആഘോഷിക്കപ്പെടുന്നു. ഓരോ ദിവസത്തിനും തെരഞ്ഞെടുക്കപ്പെട്ട നിറങ്ങള്‍ പിന്നില്‍ ആത്മീയവും പ്രതീകാത്മകവുമായ അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.
ഒന്നാം ദിവസം (മഞ്ഞ) - ശൈലപുത്രി ദേവിയെ ആരാധിക്കുന്നു. മഞ്ഞ നിറം സന്തോഷവും ഊര്‍ജവും പ്രതിനിധീകരിക്കുന്നു.
രണ്ടാം ദിവസം (പച്ച) - ബ്രഹ്‌മചാരിണി ദേവിക്ക് സമര്‍പ്പിച്ച ദിവസം. പച്ച നിറം പുതിയ തുടക്കത്തിന്റെയും സഹോദര്യത്തിന്റെയും വളര്‍ച്ചയുടെയും ചിഹ്നമാണ്.
മൂന്നാം ദിവസം (ചാരനിറം/ഗ്രേ) - ചന്ദ്രഘണ്ട ദേവിയെ പൂജിക്കുന്ന ദിവസം. സ്ഥിരതയും കരുത്തും സൂചിപ്പിക്കുന്നതാണ് ഗ്രേ.
നാലാം ദിവസം (ഓറഞ്ച്) - കൂഷ്മാണ്ഡ ദേവിക്ക് സമര്‍പ്പിച്ച ദിവസം. ഉത്സാഹവും ആകാംക്ഷയും ഓറഞ്ച് നിറം പ്രതിഫലിപ്പിക്കുന്നു.
അഞ്ചാം ദിവസം (വെള്ള) - സ്‌കന്ദമാത ദേവിയെ ആരാധിക്കുന്ന ദിവസം. സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമാണ് വെള്ള നിറം.
ആറാം ദിവസം (ചുവപ്പ്) - കാത്യായനി ദേവിക്ക് സമര്‍പ്പിച്ച ദിവസം. ശക്തിയും അധീനതയും പ്രതിനിധാനം ചെയ്യുന്നത് ചുവപ്പാണ്.
ഏഴാം ദിവസം (റോയല്‍ നീല) - കാലരാത്രി ദേവിയെ ആരാധിക്കുന്നു. രാജകീയത, സമ്പത്ത്, ഗൗരവം എന്നിവയെ റോയല്‍ നീല നിറം പ്രതിനിധാനം ചെയ്യുന്നു.
എട്ടാം ദിവസം (പിങ്ക്) - മഹാഗൗരി ദേവിക്ക് സമര്‍പ്പിച്ച ദിവസം. അനുകമ്പയും ഐക്യവും സ്‌നേഹവും പിങ്ക് നിറം പ്രതിനിധാനം ചെയ്യുന്നു.
ഒന്‍പതാം ദിവസം (പര്‍പ്പിള്‍) - സിദ്ധിധാത്രി ദേവിയെ ആരാധിക്കുന്ന ദിവസം. ആത്മീയതയും സമൃദ്ധിയും അഭിലാഷവും പര്‍പ്പിള്‍ നിറം കാണിക്കുന്നു.