Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറങ്ങളുള്ള പൂക്കള്‍ വേണ്ട; അത്തത്തിനു പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിട്ടകള്‍

നിറങ്ങളുള്ള പൂക്കള്‍ വേണ്ട; അത്തത്തിനു പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിട്ടകള്‍
, ബുധന്‍, 4 ഓഗസ്റ്റ് 2021 (09:36 IST)
വീണ്ടുമൊരു ഓണക്കാലം വന്നെത്തി. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. അത്തം മുതല്‍ വീട്ടില്‍ പൂക്കളം ഇടുന്നവരാണ് നമ്മള്‍. ഇത്തവണ ഓഗസ്റ്റ് 13 നാണ് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ ആദ്യ പൂക്കളം ഇടുന്ന ദിവസം. അത്തത്തിനു പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ചിട്ടകളുണ്ട്. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയില്‍ പൂക്കളം ഇടാന്‍ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാന്‍ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതല്‍ നിറങ്ങളുളള പൂക്കള്‍ ഇടും. അതായത് അത്തം, ചിത്തിര ദിവസങ്ങളില്‍ പൂക്കളം വളരെ സിംപിള്‍ ആയിരിക്കണം. നിറങ്ങളുള്ള പൂക്കള്‍ ഒഴിവാക്കി തുമ്പപ്പൂവും തുളസിയും മാത്രം ഉപയോഗിച്ച് പൂക്കളമിടാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകം നക്ഷത്രക്കാരുടെ പ്രത്യേകതകള്‍