Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിത ശുദ്ധീകരണത്തിനുള്ള വേദിയാണ് ശിവഗിരി തീര്‍ത്ഥാടനം: മുഖ്യമന്ത്രി

Narayana Guru Sivagiri News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 2 ജനുവരി 2023 (10:03 IST)
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുന്നിടത്താണ് ശിവഗിരി തീര്‍ത്ഥാടനം സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആചാരത്തിന്റെ തലത്തിലേക്ക് താഴ്ന്നു പോകാതെ വ്യക്തി ജീവിതവും പൊതു ജീവിതവും ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും തീര്‍ത്ഥാടനത്തിലൂടെ സാധിക്കണം.വ്യക്തിശുചിത്വത്തോട് കൂടിയോ വിഘ്നങ്ങള്‍ ഇല്ലാതെയോ മനുഷ്യന്‍ മാറുക എന്നതിനപ്പുറം മതത്തിനും പുണ്യത്തിനും അതീതമായാണ് ഗുരു തീര്‍ത്ഥാടനത്തെ നിര്‍വചിക്കുന്നത്.
 
വിദ്യാഭ്യാസം, ശുചിത്വം, കൃഷി, കൈത്തൊഴില്‍ എന്നിവയിലാണ് തീര്‍ത്ഥാടനത്തിലൂടെ ശ്രദ്ധിക്കേണ്ടത്. ഇതിനായി പ്രസംഗ പരമ്പരകള്‍ സംഘടിപ്പിക്കുകയും സമൂഹത്തെ  ആകര്‍ഷിക്കുകയും വേണം. ഇത്തരത്തില്‍ പ്രസംഗത്തിലൂടെയുള്ള ചിന്തകള്‍ പ്രവൃത്തിയില്‍ വരുത്തുകയും ജനങ്ങള്‍ക്കും നാടിനും അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കുകയും വേണം എന്നതാണ് ഗുരു തീര്‍ത്ഥാടനത്തിലൂടെ ലക്ഷ്യമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവര്‍ഷത്തില്‍ രേവതി നക്ഷത്രക്കാര്‍ നടത്തേണ്ട വഴിപാടുകള്‍ ഇവ